ഒൻപത് മാസം ആ കുട്ടികളെ ഉദരത്തിൽ ചുമന്നപ്പോൾ ആ അമ്മ എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാകും, വൈറൽ കുറിപ്പ്

കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികൾ മരണപ്പെട്ട സംഭവവുമായി  ബന്ധപ്പെട്ട് നിരവധി പ്രശ്ങ്ങൾ ആണിപ്പോൾ ഉയരുന്നത്, തന്റെ കുട്ടികളെ നെഞ്ചോട് ചേർത്ത് കരയുന്ന അച്ഛന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുറിപ്പ് വായിക്കാം
ഒൻപത് മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ മനസ്സിൻ്റെ സന്തോഷത്തിന് അതിരുകളുണ്ടാകില്ല, അവൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കൊക്കെ മുകളിലാകാം അമ്മയാകുന്നുവെന്ന അവളുടെ ബോധ്യം. അവൻ അച്ഛനാകുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. അവരുടെ സ്നേഹത്തിൻ്റെ മധുരം ഇരട്ടിപ്പിച്ച് ഇരട്ടക്കുഞ്ഞുങ്ങളാണ് എന്ന ആ സ്കാനിംഗ് റിപ്പോർട്ടിൽ അവരൊന്നിച്ച് എത്ര സ്വപ്നങ്ങൾ നെയ്തിരിക്കും? താൻ അച്ഛനാകുന്നുവെന്ന ആഹ്ലാദത്തിൽ അയാൾ വാങ്ങി കൂട്ടിയ കുഞ്ഞുടുപ്പുകൾ,
കുഞ്ഞുമെത്തകൾ, അവയെല്ലാം സാക്ഷിയാക്കി “എൻ്റെ കുഞ്ഞുങ്ങളെ കൊന്നതാണ് ” എന്ന് അലമുറയിട്ട്, ആ പിഞ്ച് മൃതശരീരങ്ങൾ നെഞ്ചോട് ചേർത്ത് അയാൾ അവരുടെ കുഴിമാടത്തിലേക്ക് നടന്നു നീങ്ങുമ്പോൾ ആ നെഞ്ചകം തകർന്നിരിക്കാം. ഇതൊന്നും അറിയാതെ ആ അമ്മ, l C U വിൽ മരണത്തോട് മല്ലടിക്കുന്നു. അവളുടെ ഉപബോധ മനസ്സിൽ താൻ മരിക്കരുത് തൻ്റെ കുഞ്ഞുങ്ങളെ താലോലിക്കണ്ടതാണ് എന്ന ചിന്തകളാകും. കരൾ പിളരുന്ന ചിത്രം..
അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.. പരസ്പരം പഴി ചാരി, തമ്മിലടിച്ചു വോട്ടിനു വേണ്ടി മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷവും ഭരണപക്ഷവും സർക്കാരും ഉള്ള നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ള സംഭവങ്ങൾ ഇനിയും അവർത്തിക്കപെടരുത് എന്നു ആഗ്രഹിക്കാൻ , പ്രാർത്ഥിക്കാൻ മാത്രേ നമുക്ക് കഴിയൂ. സർക്കാരിനോ ആരോഗ്യ മേഖലയിലെ അധികൃതർക്കോ ആശുപത്രിയി ജീവൻകാർക്കോ ആർക്കും ഈ പാപത്തിൽ നിന്നും രക്ഷ ഇല്ല..
നമുക്ക് നേട്ടങ്ങൾ ആഘോഷിക്കുന്നതിന് ഇടക്ക് ഇത് പോലെ ചില സംഭവങ്ങൾ മറക്കരുതേ എന്നു അപേക്ഷിക്കുന്നു.. മീഡിയക്ക് ഇത് ഒരു നേരത്തെ സാധാരണ വാർത്ത മാത്രമാണ് നഷ്ടം ആ സഹോദരനും കുടുംബത്തിനും മാത്രം എല്ലാം സഹിക്കാനുള്ള കരുത്തു താങ്കൾക്കും കുടുംബത്തിനും നൽകട്ടെ എന്ന പ്രാർഥന മാത്രം

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago