സംവിധായകന് എം.എ നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ടു മെന്‍. കെ സതീഷ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
‘സലാം ചൊല്ലി പിരിയും മുമ്പേ…’ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഷാഹുല്‍ ഹമീദ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. റാസ റസാഖിന്റേതാണ് സംഗീതം. ഇംതിയാസ് ബീഗവും റാസ റസാഖും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ബേണി പി ജെയാണ് മ്യൂസിക് പ്രൊഡക്ഷന്‍.
മലയാള സിനിമയില്‍ ആദ്യമായി ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റോഡ് മൂവി എന്ന പ്രത്യേകതയും ടു മെന്നിനുണ്ട്. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര് നടത്തുന്ന ഒരു യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രണ്‍ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സീനുലാല്‍, സാദിഖ്, സുധീര്‍ കരമന, മിഥുന് രമേഷ്, അനുമോള്‍, ആര്യ, സുനില്‍ സുഗദ, ധന്യ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…