ഇന്ദ്രന്‍സിന്റെ ഇന്ദ്രജാലം ‘ഉടല്‍’..! ഏതൊരാളേയും സീറ്റില്‍ പിടിച്ച് ഇരുത്തും..!

ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് ഉടല്‍. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മൃദുല്‍ വി.എസ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കോളേജ് ഐ വി കഴിഞ്ഞ ശേഷം വീട്ടിലെത്തി വിശ്രമം എല്ലാം കഴിഞ്ഞപ്പോഴാണ് ഏതെങ്കിലും ഒരു പടത്തിന് പോവാമെന്ന തീരുമാനം വരുന്നത് അങ്ങനെയാണ് ഉടലിന് പോയത് എന്ന് കുറിപ്പില്‍ പറയുന്നു.

കോളേജ് ഐ വി കഴിഞ്ഞു തളര്‍ന്നു ഷീണിച്ചാണ് വീട്ടിലേക് വന്നത്. നല്ലൊരു ഉറക്കത്തിന് ശേഷം വീട്ടിലിരുന്നു ബോറടിച്ചപ്പോള്‍ ഏതെങ്കിലും ഒരു പടത്തിന് പോവാമെന്ന് തീരുമാനിച്ചു… എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. തീയറ്ററില്‍ ചെന്നപ്പോഴാണ് ആണ് ഉടലിന്റെ പോസ്റ്റര്‍ കാണുന്നതും ഈ സിനിമ ഇന്നാണ് റിലീസ് എന്നറിഞ്ഞതും. ടീസര്‍ കണ്ടത് മുതല്‍ തിയേറ്ററില്‍ നിന്ന് കാണണം എന്ന് ഉറപ്പിച്ച പടമായിരുന്നു ഉടല്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. പ്രതീക്ഷ വെറുതെ ആയില്ല. ആ രണ്ട് മണിക്കൂര്‍ തന്നിലെ സിനിമ പ്രേമിയെ അക്ഷരാര്‍ത്ഥത്തില്‍ ഉടല്‍ എന്ന സിനിമ ഞെട്ടിച്ചു എന്നാണ് ഈ വ്യക്തി സിനിമാ ഗ്രൂപ്പില്‍ എഴുതിയിരിക്കുന്നത്.

പടത്തിന് ടിക്കറ്റ് എടുത്ത എന്നിലെ സിനിമ പ്രേമിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച 2 മണിക്കൂര്‍. യാതൊരു വിധ ലാഗും ഇല്ലാതെ ഗംഭീര മേക്കിങ്ങില്‍ പടത്തിനെ പ്രസന്റ് ചെയ്യാന്‍ ഇതിന്റെ സംവിധായകന് സാധിച്ചു.. എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ടീസറും പോസ്റ്ററും കണ്ടതോടെ തന്നെ ഒരുപാട് വയലന്‍സ് സീനുകള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിരുന്നു എന്നാല്‍ അത്തരം വയലന്‍സ് സീനുകള്‍ പ്രേക്ഷകര്‍ക്ക് കണ്‍വീന്‍സിങ് ആവുന്ന രീതിയിലുള്ള മേക്കിംഗ് ആണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. അത് തന്നെ സിനിമ കാണാന്‍ ഏതൊരാളെയും സീറ്റില്‍ പിടിച്ചു ഇരുത്തുന്ന ഘടകമാണെന്നും കുറിപ്പില്‍ പറയുന്നു.

പലയിടത്തും ഡോണ്ട് ബ്രീത് എന്ന ഇംഗ്ലീഷ് സിനിമയുടെ ഒരു വൈബ് നല്‍കാന്‍ പടത്തിന് സാധിച്ചിതായും കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് പറയുന്നത് ഇന്ദ്രന്‍സേട്ടന്‍, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരുടെ ഗംഭീര പെര്‍ഫോമന്‍സും പടത്തിന്റെ പ്ലസ് പോയിന്റ്‌റുകളില്‍ ഒന്നാണെന്നാണ്. ടിക്കറ്റ് എടുത്താല്‍ പ്രേക്ഷകരെ ഒരു വിധത്തിലും നിരാശപ്പെടുത്താത്ത ടെക്‌നിക്കലി റിച്ചായാ മികച്ചൊരു ത്രില്ലെര്‍ ആണ് ഉടലിലൂടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ സമ്മാനിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago