ദിവസങ്ങൾക്ക് മുൻപാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബൻ ആരംഭിച്ചത്. മോഹൻലാലിനെ കൂടാതെ ഡാനിഷ് സെയ്ത്, ഹരീഷ് പേരടി, സൊനാലി കുൽക്കർണി എന്നിവരാണ് ഇതുവരെ അഭിനേതാക്കളിൽ സ്ഥിരീകരിച്ചിരിക്കുന്നവർ. ഇപ്പോഴിതാ ഉലകനായകൻ കമൽഹാസനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയേക്കും എന്ന വാർത്ത പുറത്ത് വരികയാണ്.
അതേ സമയം ഈക്കാര്യം നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.പി എസ് റഫീഖാണ് മലൈക്കോട്ടൈ വാലിബന്റെ തിരക്കഥാകൃത്ത്.ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ രാധിക ആപ്തെയാണ് നായികയായി എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മധു നീലകണ്ഠൻ ആണ് ഛായാഗ്രാഹകൻ. ചുരുളിക്കു ശേഷം ലിജോ- മധു നീലകണ്ഠൻ ടീം ഒരുമിക്കുന്ന ചിത്രമാണിത്.പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…