‘കുറി തൊട്ടതാണ് പ്രശ്‌നമെങ്കില്‍ ഇനിയും പത്ത് സിനിമയില്‍ അമ്പലത്തില്‍ കയറും കുറിയും തൊടും’- ഉണ്ണി മുകുന്ദന്‍

യുവനായകനില്‍ നിന്നും നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേപ്പടിയാനിലൂടെ നടന്‍ ഉണ്ണി മുകുന്ദന്‍. ജനുവരിയിലാണ് മേപ്പടിയാന്‍ തിയ്യറ്ററിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ചിത്രം സംവിധാനം ചെയ്തത് വിഷ്ണു മോഹനായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്
ഉണ്ണി മുകുന്ദന്‍. എനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ സോ കോള്‍ഡ് ഹിന്ദു കഥാപാത്രങ്ങള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്, എത്രയോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതുപോലെ ഞാന്‍ ചെയ്ത എത്രയോ ക്രിസ്ത്യന്‍ കഥാപാത്രങ്ങളുമുണ്ടെന്നും താരം പറയുന്നു.

പക്ഷേ തന്നെ അത്തരമൊരു സ്‌പോട്ടില്‍ വെക്കരുത്, അത് ഒട്ടും ശരിയല്ല. കാരണം എന്നെ പോലെ തന്നെയാണല്ലോ മലയാളത്തില്‍ എല്ലാ നടന്മാരും, അവരും ഒരുപാട് കഥാപാത്രങ്ങളെ ചെയ്യുന്നുണ്ടല്ലോ. അവരുടെ അടുത്തൊന്നും ചോദിക്കാത്ത ചോദ്യം എന്തിനാണ് എന്നോട് മാത്രം ചോദിക്കുന്നതെന്നും ഉണ്ണി ചോദിക്കുന്നു.

മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണ് ഇത്ര പ്രശ്‌നം. സേവാ ഭാരതി ആംബുലന്‍സില്‍ പോയതാണോ, എങ്കില്‍ ആ സിനിമയില്‍ ആ വണ്ടിയുടെ പ്രാധാന്യം നോക്കു. അതുവെച്ച് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റും പറയുന്നില്ല. ഞാനും ഇതുവരെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റും പറഞ്ഞിട്ടില്ല എന്നും താരം പറയുന്നു. ഞാന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളുണ്ട്. പെട്ടന്നൊരു ദിവസം എന്റെയടുത്ത് വന്ന് അത് ചെയ്യരുതെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നും താരം പറയുന്നു.

ഞാന്‍ ഹനുമാന്‍ സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഭയങ്കര ഇതാണെന്ന് എന്നൊന്നും പറയരുത്. ഞാന്‍ ആരുടെയും അടുത്ത് പോയിട്ട് നിങ്ങള്‍ അമ്പലത്തില്‍ പോകരുത്, പള്ളിയില്‍ പോകുന്നത് എന്തിനാ എന്നൊന്നും ചോദിക്കാറോ പറയാറോ ഇല്ല. അതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ്.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നു വന്നയാളാണ്. മേപ്പടിയാന് മുമ്പേ ഞാന്‍ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അമ്പലത്തില്‍ കയറി കുറി തൊട്ടതാണ് പ്രശ്‌നമെങ്കില്‍ ഇനിയും പത്ത് സിനിമയില്‍ അമ്പലത്തില്‍ കയറും കുറിയും തൊടും. അതില്‍ എത്ര ചര്‍ച്ച വന്നാലും വിഷയമില്ല. അതുപോലെ ഷെഫീക്കിന്റെ സന്തോഷത്തില്‍ നിസ്‌കരിക്കുകയും ചെയ്യുന്നുണ്ട്, വമര്‍ശകരോട് ഉറച്ച ശബ്ദത്തില്‍ താരം പറയുന്നു.

ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. അനൂപ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ഈ മാസം 25ന് തിയേറ്ററിലെത്തും. ആത്മീയ രാജന്‍, ദിവ്യ പിള്ള, ബാല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

56 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago