മടിച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ചോദിച്ചു..!! സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച് സുരേഷ്‌ഗോപി

സിനിമയില്‍ സജീവമായിരിക്കെയും തന്റെ രാഷ്ട്രീയ-പൊതുപ്രവര്‍ത്തനത്തെയും ജീവിതത്തില്‍ ഒരുപോലെ കൊണ്ട്‌പോകുന്ന താരമാണ് സുരേഷ്‌ഗോപി. ഒരുപാട് സഹജീവികള്‍ക്ക് അദ്ദേഹം താങ്ങായും തണലായും നിന്നിട്ടുണ്ട്. എത്ര വലിയ സൂപ്പര്‍സ്റ്റാറായാലും സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങി വരുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളായ ഉണ്ണിമുകുന്ദന്‍ സുരേഷ്‌ഗോപിയുമായുള്ള തന്റെ ഒരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. എറണാകുളം ലുലു മാരിയറ്റില്‍ തിരക്കഥ കേള്‍ക്കാന്‍ ചെന്നപ്പോള്‍ സുരേഷ്‌ഗോപിയെ കണ്ടതിനെ കുറിച്ചും ഫോട്ടോ എടുത്തതിനെ കുറിച്ചുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഉണ്ണി മകുന്ദന്റെ വാക്കുകളിലേക്ക്… അദ്ദേഹം അവിടെയുണ്ടെന്ന് അറിഞ്ഞാണ് ഫോണ്‍ വിളിച്ചത്. അദ്ദേഹവും ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

അദ്ദേഹെത്ത ഫോണില്‍ വിളിച്ചു. തന്റെ നമ്പര്‍ അദ്ദേഹം ഫീഡ് ചെയ്യാന്‍ ഇടയില്ലെന്നാണ് കരുതിയത്. പക്ഷേ ഫോണ്‍ എടുക്കുമ്പോള്‍ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. തന്നോടൊപ്പം വേറെ ചിലരും ഉണ്ടായിരുന്നു. റൂമില്‍ ചെന്നപ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. പുറത്തു നിന്ന് എവിടെ നിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങള്‍. കഴിക്കാന്‍ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ ഒഴിഞ്ഞുമാറി. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ചോദിക്കാനൊരു മടി. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും തന്റെ സൂപ്പര്‍ ഹീറോകളാണ്.

അവര്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെയാണ് അവര്‍ തന്റെ മനസില്‍ ജീവിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതിന് കഴിയുകയുമില്ല. ഒടുവില്‍ മടിച്ചു മടിച്ച് ചോദിച്ചു. ‘സുരേഷേട്ടനോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ?’ എന്ന്. ‘പിന്നെന്താ’ അദ്ദേഹം സ്നേഹത്തോടെ ക്ഷണിച്ചു. തനിക്കൊപ്പം വന്നവരാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. തന്റെ ഊഴമായപ്പോള്‍ താന്‍ മടിച്ചു.
അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നില്‍ക്കുമ്പോള്‍ സുരേഷേട്ടന്‍ വിളിച്ചു.

‘എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ.’ താന്‍ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു. മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോ ആയിരുന്നു അത്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതു പോലെയാണ് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago