വീൽചെയറിൽ നിന്നും പുറകോട്ട് മറിഞ്ഞ് ഉണ്ണി മുകുന്ദൻ; ചിത്രീകരണതിനിടെയുള്ള വീഡിയോ പുറത്ത്

ജയ് ഗണേഷ് സിനിമയുടെ സെറ്റിൽ വച്ച് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. വീൽ ചെയറിൽ ഇരുന്ന് അഭിനയിക്കുന്നതിനിടെയാണ് ചെയർ പുറകോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഭാഗ്യത്തിന് ഉണ്ണി മുകുന്ദന്  കാര്യമായി ഒന്നും സംഭവിച്ചില്ല. വീൽ ചെയറിന്റെ ഡിസൈൻ കാരണമാണ് പരുക്കുകളൊന്നും സംഭവിക്കാത്തതെന്നും അല്ലെങ്കിൽ വലിയൊരു അപകടമായി ഇത് മാറുമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പിന്നീട് പറഞ്ഞു.‘ജയ് ഗണേഷ് ചിത്രീകാരണം   നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റിൽ സംഭവിച്ചു. ഭാഗ്യത്തിന് തനിക്കൊന്നും പറ്റിയില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേർ മേസേജ് അയച്ചു ചോദിച്ചിരുന്നു . ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു. ആ വീൽ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ്നിത ക്കൊന്നും സംഭവിക്കാതിരുന്നത്. താനുപയോഗിച്ച  വീൽ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീർച്ചയായും സംസാരിക്കുമെന്നും ഉണ്ണി പറയുന്നുണ്ട്. കാരണം  ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് ഇതൊരു സഹായമാകുമെന്ന് താൻ  വിശ്വസിക്കുന്നു എന്ന് ഉണ്ണി വ്യക്തമാക്കി.ഒരു സീനിന്റെ ഭാഗമായി ഇത്തരം കാര്യങ്ങൾ  ചെയ്യുമ്പോൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് യഥാർഥത്തിൽ ഒരാൾ അനുഭവിക്കുന്നതെന്ന് ഇന്നലെ  താൻ  തിരിച്ചറിഞ്ഞു എന്നും വിഡിയോയിൽ താരം കൂട്ടിച്ചേർത്തു. ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂൾ പൂർത്തിയായിഎന്നും  മഹിമ ഇന്ന് ജോയിൻ ചെയ്യും എന്നും വിഡിയോയിൽ  ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദന് പ്രകടനത്തിന് സാധ്യതയുള്ള ചിത്രമാണ് ജയ് ഗണേഷ് എന്നാണ് സൂചനകള്‍. എന്തായിരിക്കും നായകനായ ഉണ്ണി മുകുന്ദന്റെ കഥാപാത്രം എന്ന് വ്യക്തമല്ല . തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദൻ നേരത്തേ പറഞ്ഞിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററും പ്രതീക്ഷകൾ ഉണർത്തുന്നതാണ്.ഒരു ഫാമിലി എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ഈ ചിത്രത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു കഥാതന്തു ഉണ്ട്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾക്ക്.


രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഒരു സർവൈവൽ ത്രില്ലറാണെന്നാണ് സൂചന. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.മിത്ത് വിവാദം ചര്‍ച്ചയായിരുന്ന സമയത്ത് പ്രഖ്യാപിച്ച സിനിമയ്ക്ക് അതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്തെത്തിയിരുന്നു. മിത്ത് വിവാദം നടക്കുന്നതിന് ഒരു മാസം മുമ്പേ ഫിലിം ചേമ്പറില്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്.

 

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago