ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രം!! 100 വീല്‍ചെയറുകള്‍ കൈമാറി ഉണ്ണി മുകുന്ദന്‍

പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയാവുന്നത്. ഇപ്പോഴിതാ റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ഏപ്രില്‍ 11നാണ് ജയ് ഗണേഷ് തിയ്യേറ്ററിലെത്തുന്നത്.

ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ചില്‍ ദിവ്യാംഗര്‍ക്കായി 100 വീല്‍ചെയറുകള്‍ കൈമാറിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദന്റെ അച്ഛനും ചടങ്ങിന്റെ ഭാഗമായി. ജയ് ഗണേഷില്‍ വീല്‍ച്ചെയറിലിരിക്കുന്ന കഥാപാത്രമാണ് ഉണ്ണിയുടേത്.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ശ്രദ്ധേയമായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലര്‍ ലോഞ്ചില്‍ മുഖ്യാതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു. തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് ചിത്രത്തിലുള്ളതെന്നും ഉണ്ണി പറയുന്നു.ജയ്ഗണേഷിന്റെ വിജയാഘോഷത്തിന്റെ വേദിയിലും ദിവ്യാംഗര്‍ ഉണ്ടാകുമെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago