മാമാങ്കത്തിന്റെ ഹിന്ദി പതിപ്പിന് വേണ്ടി ഡബ്ബ് ചെയ്ത് ഉണ്ണി മുകുന്ദന്‍, ചിത്രങ്ങൾ വൈറൽ ആകുന്നു

മ്മൂട്ടിയുടെ ‘മാമാങ്ക’ത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ 50 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. മാമാങ്കത്തിന്റെ മലയാളം പതിപ്പിന് പുറമെ ഹിന്ദിയിലും ഡബ്ബ് ചെയ്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുളള ചിത്രങ്ങളോടുകൂടിയ കുറിപ്പാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ഹിന്ദി ഡബ്ബിങ്ങ് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം വ്യക്തമാക്കി. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വമ്ബന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനും മമ്മൂക്കയ്ക്കൊപ്പം തന്നെ പ്രധാന വേഷത്തിലാണ് എത്തുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച്‌ നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. പ്രാചി ടെഹ്ലാന്‍,അനു സിത്താര, കനിഹ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഒപ്പം മലയാളത്തിലെയും ഹിന്ദിയിലെയും ശ്രദ്ധേയ താരങ്ങളും ചിത്രത്തിലുണ്ട്. എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സൂപ്പര്‍ താരത്തിന്റെ കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചരിത്ര കഥാപാത്രമായി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂക്ക വീണ്ടും എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. മാമാങ്കത്തിന്റെ ടീസര്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം തന്നെ വമ്പന്‍ റിലീസായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അന്യഭാഷാ ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. 50 കോടിക്കടുത്ത് ബഡ്ജറ്റിലാണ് മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുന്നത് . കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ചരിത്രമാകുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷകള്‍. സിനിമ അണിയറയില്‍ ഒരുങ്ങവേ ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളെല്ലാം നേരത്തെ ആരംഭിച്ചിരുന്നു. മാമാങ്കം റിലീസിനോടനുബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ക്ക് മമ്മൂക്ക നല്‍കിയ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരിക്കുകകയാണ്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് വെച്ച് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സജീവ് പിളളയെ മാറ്റിയ ശേഷം ശങ്കര്‍ രാമകൃഷ്ണനാണ് മാമാങ്കത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കിയിരുന്നത്. എം ജയചന്ദ്രനാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago