ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഇതാ ഉണ്ണിമുകുന്ദന് തന്റെ ഫേസ്ബുക്ക് പേജില്‍ ഗായകനെ ആവശ്യമുണ്ടെന്നുള്ള പോസ്റ്റിട്ടിരിക്കുകയാണ്. ‘ഹരിവരാസനം പാടി നിങ്ങളും മാളികപ്പുറം സിനിമയുടെ ഭാഗമാകൂ’ എന്നാണ് ഉണ്ണി പോസ്റ്റില്‍ പറയുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഹരിവരാസനം പാട്ടിന്റെ ആദ്യത്തെ 8 വരി പാടി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഞങ്ങള്‍ക്ക് അയച്ചു തരിക എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ സെറ്റില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദീപ വര്‍മ്മ, അരുണ്‍ വര്‍മ്മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഉണ്ണി മുകുന്ദന്, ദേവനന്ദ എന്നിവര്‍ക്കൊപ്പം രാജകുടുംബാംഗങ്ങള്‍ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
രാജകുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയും സെറ്റിലുണ്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റിലും പ്രമേയവും സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് സെറ്റ് സന്ദര്‍ശിക്കാന്‍ രാജകുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. രാജകുടുംബാംഗങ്ങള്‍ ചിത്രത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു നമ്പൂതിരിയാണ്. സംഗീതം രഞ്ജിന് രാജ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന് തന്നെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…