ഉണ്ണിമുകുന്ദന്റെ വിവാഹം നടിയോടൊപ്പം തന്നെ..! തീരുമാനം അമ്മയുടേത്!!

മലയാള സിനിമയിലെ യുവ താരനിരയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. അഭിനയ കലയോടൊപ്പം ബോഡി ഫിറ്റ്‌നസും ജീവിതത്തിന്റെ പ്രാധാന ഭാഗമായി കണക്കാക്കുന്ന ഈ നടന് മലയാളത്തിന്റെ സ്വന്തം മസില്‍ അളിയന്‍ എന്ന വിളിപ്പേര് കൂടിയുണ്ട്. ഒരുപാട് ആരാധികമാരുള്ള ഉണ്ണി മുകുന്ദന്റെ പേരില്‍ പല നടിയമാരുടേയും പേര് വെച്ച് പ്രണയത്തില്‍ ആണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം. ജീവിതത്തില്‍ സംഭവിക്കേണ്ട കാര്യമാണ് വിവാഹം എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്, മാത്രമല്ല ആ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് അമ്മ തന്നെയാണ് എന്നും താരം വ്യക്തമാക്കുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്… ജീവിതത്തില്‍ സംഭവിക്കേണ്ട കാര്യമാണ് വിവാഹം, വിവാഹം അങ്ങനെ നോക്കേണ്ട ഒന്നല്ല. തനിക്കായി അമ്മ വിവാഹം ആലോചിക്കുന്നുണ്ട്. വിവാഹത്തിനു വേണ്ടി അമ്മ കാത്തിരിക്കുകയാണ്. തന്റെ കല്യാണം നാളെയാണ് എന്ന് പറഞ്ഞാല്‍ ഇന്ന് ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡി ആകും. താരം പറയുന്നു. അതേസമയം, ഒരു നടിയെ തന്നെയാകുമോ വിവാഹം ചെയ്യുക എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരവും ശ്രദ്ധേയമാവുകയാണ്,

ഒരു അഭിനേത്രിയെ തന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്നാണ് ഉണ്ണി പറഞ്ഞിരിക്കുന്നത്. അങ്ങനെ കല്യാണം നടക്കാന്‍ ആഗ്രഹം ഉണ്ട്. അത് നടക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. താന്‍ തന്നെ അഭിനയവും നിര്‍മ്മാണവും ചെയ്യുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ താരം.

 

Aswathy