മലയാളത്തിന്റെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്. മാളികപ്പുറത്തില്‍ അയ്യപ്പനായെത്തി ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ താരമാണ്. ഉണ്ണിയുടെ കരിയറിലെ റെക്കോര്‍ഡ് വിജയമാണ് മാളികപ്പുറം നേടിയത്. അയ്യപ്പന് ശേഷം അടുത്ത ചിത്രത്തില്‍ ഉണ്ണി ഗണേഷനായിട്ടാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രഞ്ജിത് ശങ്കര്‍ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തില്‍ ഗണപതി ഭഗവാനായി ഉണ്ണി എത്തുമെന്നാണ് രഞ്ജിത് ശങ്കര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഗണപതിയെ അധിക്ഷേപിച്ച് കമന്റിട്ടയാള്‍ക്ക് കലക്കന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഫിറ്റ്നസ് തിരിച്ചുപിടിച്ചെന്നും പറഞ്ഞെന്നുള്ള പുതിയ ചിതങ്ങള്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഗണപതിയെ അധിക്ഷേപിച്ച് കമന്റിട്ടത്. ഗണപതിയ്ക്ക് സിക്സ് പാക്ക് ഇല്ല ഉണ്ണി മോനെ എന്നായിരുന്നു കമന്റ്.
‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നല്കാന് ഞാന്‍ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ എന്നാണ് ഉണ്ണി മുകുന്ദന് മറുപടിയായി കുറിച്ചത്.
11 മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഉണ്ണിമുകുന്ദന് പഴയ ഫിറ്റ്നസ് തിരിച്ചുപിടിച്ചത്. ഉണ്ണി മുകുന്ദനെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…