‘ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ ഇതിഹാസമാണ്’ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ‘പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങള്‍ കാണുന്നത്, അതില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന ഒരാള്‍ ഇതിഹാസമാണ്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

‘ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങള്‍ കാണുന്നത്. അതില്‍ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാള്‍ ഒരു ഇതിഹാസമാണ്,’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. കേരളത്തിലെ ഏറ്റവും ‘സുന്ദരരായ രണ്ടുപേര്‍… നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതില്‍ സന്തോഷം…എപ്പോഴും അനുഗ്രഹീതരായി നിലകൊള്ളുക, ഞങ്ങളുടെ രണ്ട് അതിസുന്ദരന്മാര്‍’, എന്നിങ്ങനെ പോകുന്നു ഉണ്ണിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വമാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാര്‍ച്ച് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago