മലയാളസിനിമയിലെ യുവതാരമായ ഉണ്ണി മുകുന്ദൻ ഇന്ന് തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളികളുടെ സ്വന്തം മസിലളിയാണ് ഉണ്ണി മുകുന്ദൻ.1987ൽ മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായാണ് ഉണ്ണി മുകുന്ദൻ ജനിച്ചത്.ഉണ്ണികൃഷ്ണൻ മുകുന്ദൻ എന്നാണ് ഉണ്ണി മുകുന്ദന്റെ യഥാർത്ഥ പേര്.
2012ൽ ഇറങ്ങിയ ബോബെ മാർച്ച് 12എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിമാറിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ യുവതാരമാണ്.പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി ഉണ്ണിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ മാളികപ്പുറത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. താരം തന്നെ തന്റെ ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്ററിൽ കറുപ്പുടുത്ത് ശബരിമലയ്ക്ക് പോവുന്ന സ്വാമിയുടെ കൈപിടിച്ചിരിക്കുന്ന ശ്രീപഥ്,ദേവനന്ദ എന്നി ബാലതാരങ്ങളെയും ഉണ്ണിയെയുമാണ് കാണാൻ കഴിയുക.നവാഗതനായ വിഷ്ണു ശസി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്യുന്നത്.ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രൻസ്,മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി തുതങ്ങഇയവരും ചിത്രത്തിൽ പ്രധാനകാഥാപാത്രങ്ങളായി എത്തുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…