Bigg boss

കയ്യീന്ന് പോയി ജാസ്മിനേ…ഇനിയിപ്പോ ആത്മാര്‍ഥമായൊരു മാപ്പ് പറഞ്ഞ് നോക്ക് ചിലപ്പോ ഫലിച്ചേക്കും!!

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാനലാപ്പിലേക്ക് കടക്കുകയാണ്. ശക്തരായ മത്സാരാര്‍ഥികളുമായി തുടക്കം മുതല്‍ അടിപിടിയുമായാണ് ഈ സീസണ്‍ മുന്നേറുന്നത്. ഷോയുടെ ചരിത്രത്തില്‍ തന്നെ തുടക്കം മുതല്‍ വലിയ വിമര്‍ശനമാണ് ഈ സീസണും മത്സരാര്‍ഥികളും നേരിടുന്നത്. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട മത്സരാര്‍ഥിയാണ് ജാസ്മിന്‍. തുടക്കത്തില്‍ ഗബ്രിയുമായുള്ള അടുപ്പമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഗബ്രി എവിക്ടായതിന് ശേഷം വ്യക്തി ശുചിത്വത്തിന്റെ പേരിലായിരുന്നു ജാസ്മിന്‍ വിമര്‍ശനം നേരിട്ടത്. ഷോയിലെ ശക്തയായ മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഏറെ പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ഥിയുമാണ് ജാസ്മിന്‍.

ഇപ്പോഴിതാ ജാസ്മിനെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ ജാസ്മിനെ കുറിച്ച് പങ്കുവച്ച പോസ്റ്റിങ്ങനെയാണ്. അവസാന ലാപ്പില്‍ ജാസ്മിന്റെ ഇടപെടലുകളെ കുറിച്ചാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.

എന്ത് ഗതികേടാണല്ലേ..????.. അന്തം ഫാന്‍സ് ഇവിടെ ധീരവനിതയെന്നും അയണ്‍ബോക്‌സ് ലേഡി എന്നുമെല്ലാം അഘോരാത്രം തള്ളിമറിച്ച് പെടാപ്പാട് പെടുമ്പോള്‍ കുട്ടി അവിടെ ജന്മശത്രുവിന്റെ തോളില്‍ കയറിയും പിച്ചിയും മാന്തിയും കുട്ടിക്കരണം മറഞ്ഞും ഫാന്‍സിനെത്തന്നെ നാണം കെടുത്തുന്നു. ഇനി ഈ കോമഡി കോംബോ പൊട്ടിക്കാന്‍ ആരൊക്കെ ആര്‍ക്കൊക്കെ ഫോണ്‍ വിളിക്കുമോ എന്തോ.. ബല്ലാത്ത ജാതി ????

ജാസ്മിന്‍ ആരാണ് എന്താണ് എന്നൊക്കെ നമുക്ക് എല്ലാര്‍ക്കും അറിയാം, കണ്ടതാണ്. ഇത്രനാളും ഇല്ലാതിരുന്ന ഈ തമാശയും കളിയും ചിരിയുമെല്ലാം ഇപ്പോ എന്തിനാണെന്നും അറിയാം.

വേറേയാരും ഏഴയലത്ത് അടുപ്പിക്കുന്നില്ല.

നോറക്ക് എന്തൊക്കെയോ പൂര്‍വ്വകാലചരിത്രം അറിയാം അതുകൊണ്ട് നോറയെ ആദ്യമേ പിടിച്ച് ആസ്ഥാന കള്ളിയായി പ്രഖ്യാപിച്ചു ???? ഇനിയിപ്പോ നോറ എന്ത് പറഞ്ഞാലും കൊയപ്പമില്ലാലോ

സിജോയും അഭിഷേകും എന്തിന് അര്‍ജ്ജുന്‍ വരെ അണ്ണാക്കില്‍ പിരി വെട്ടിച്ച് എയറിലേക്ക് വിട്ടു. മറ്റ് പെണ്‍കുട്ടികള്‍ പോലും അടുപ്പിക്കുന്നില്ല.

അവസാനം ജിന്റോ മാത്രം,

പക്ഷേ ഇത്രനാളും ഏറ്റവും നികൃഷ്ടമായി അധകൃതമായി നിഷ്ഠൂരമായി ഏതൊക്കെ രീതിയില്‍ ദ്രോഹിക്കാമോ അതെല്ലാം ചെയ്ത് സ്വയം വെള്ളപൂശി നടന്ന ഭൂലോക അലമ്പേ നിനക്ക് നാണം ഇല്ലന്നറിയാം എങ്കിലും അല്പം ഉളുപ്പെങ്കിലും ഉള്ളത് നല്ലതാണ്.

ജിന്റോ ഗെയിം കളിക്കും അന്തസ്സായി പക്ഷേ അയാളുടെ മനസ്സില്‍ വെറുപ്പോ വിദ്വേഷമോ വൈരാഗ്യമോ ഇല്ല.

സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായിരുന്ന രഞ്ജിനി ഹരിദാസൊക്കെ ഷോയില്‍ വരുന്നതിന് മുന്‍പ് ജനം ഒരുപാട് തെറ്റിദ്ധരിച്ചിരുന്ന വ്യക്തിയായിരുന്നു..എന്നാല്‍ ഷോയില്‍ വരികയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നും കഷാടപ്പാടുകളില്‍ നിന്നും ആര്‍ജ്ജിച്ച പാഠങ്ങളില്‍ നിന്ന് വിജയം കൈവരിച്ച അവരിലെ മനുഷ്യത്വം സ്‌നേഹം നിലവാരം എന്നിവ പ്രേക്ഷകര്‍ കാണുകയും തിരിച്ചറിയുകയും ഹേറ്റേഴ്‌സിനെ ഫാന്‍സ് ആക്കുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു. എന്നാല്‍ ജാസ്മിനേപ്പോലുള്ള മത്സരാര്‍ഥികള്‍ ഇതിന്റെ നേരേ ഓപ്പോസിറ്റ് ആയി ആണ് കാണപ്പെടുന്നത്…പുറത്ത് വലിയ വീരവാദങ്ങള്‍ മുഴക്കി പെര്‍ഫ്യൂമടിക്കില്ല തട്ടമിടാതെ വെട്ടത്ത് വരില്ല ആ ഇക്ക ഇല്ലാതെ ചോറുണ്ണൂല്ല ഈ ഇക്ക ഇല്ലാതെ വെള്ളം കുടിക്കില്ല ഷോയില്‍ പോകുന്നത് അതിനൊന്നുമല്ല പിന്നെയും എന്തെല്ലാമൊക്കെയോ എന്നെല്ലാം സ്വയം പൊന്നാങ്കട്ടയാണന്ന് പറഞ്ഞും വിശ്വസിപ്പിച്ചും നടന്നിട്ട് അകത്ത് വന്നപ്പോള്‍ മുന്നേ പറഞ്ഞ കാര്യങ്ങളുമായൊന്നും പുലബദ്ധം പോലുമില്ലാത്ത പ്രകടനങ്ങളാണ് ജനം കണ്ടത്, പ്രേക്ഷകര്‍ക്ക് കൊടുത്ത മെസ്സേജ് നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിത്തരും എന്നാണ്. എന്നിട്ട് കുറ്റം നാട്ട്കാര്‍ക്ക് എന്തൊരു വിരോധാഭാസം..! ആരുടെ കുറ്റം???

ചാനലിന് വേണ്ടത് റേറ്റിംഗ് മാത്രമാണ് ജാസ്മിന്‍ ഇതുകഴിഞ്ഞ് എന്ത് ചെയ്യും എന്നതൊന്നും ചാനലിന്റേയോ കമ്പനിയുടേയോ വിഷയമല്ല അത് എന്നും ഷോ തുടങ്ങുന്നതിന് മുന്‍പ് ആദ്യമേ തന്നെ എഴുതിയും കാണിക്കുന്നുണ്ട്. കയ്യീന്ന് പോയി ജാസ്മിനേ ഇനിയിപ്പോ ആയിരം രൂപക്ക് മൂവായിരം ഫോളോവേഴ്‌സിനെ കിട്ടുന്ന ഇന്‍സ്റ്റാഗ്രാമില്‍ തള്ളി മറിച്ചത് കൊണ്ടോ ജിന്റോയെ ചുറ്റിപ്പറ്റിനടന്ന് അന്തം കോമഡി നാടകം കളിച്ചത് കൊണ്ടോ ഒരു കാര്യവുമില്ല. പ്രേക്ഷകരോട് ആത്മാര്‍ഥമായൊരു മാപ്പ് പറഞ്ഞ് നോക്ക് ചിലപ്പോ ഭലിച്ചേക്കും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago