അയ്യപ്പന്‍ ഇന്ത്യയിലെ സൂപ്പര്‍ ഹീറോ! സിനിമ വിജയിപ്പിച്ചതില്‍ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മാളികപ്പുറം സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. പന്തളത്ത് എത്തിയാണ് താരം പ്രേക്ഷകര്‍ക്കും അയ്യപ്പഭക്തര്‍ക്കും നന്ദി അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹീറോ ആയി അയ്യപ്പനെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഒന്നടങ്കം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നതെന്നും താരം പറഞ്ഞു.

‘മാളികപ്പുറം എന്ന സിനിമ നിര്‍മ്മിച്ച ആന്റോ ജോസഫിനോടും വേണു കുന്നപ്പിള്ളിയോടും ഉണ്ണി നന്ദി അറിയിച്ചു. സിനിമ വലിയ വിജയമാക്കി മാറ്റിയ സിനിമാ പ്രേമികളോടും അയ്യപ്പ ഭക്തരോടും നന്ദി പറഞ്ഞു.

മണ്ഡല കാലത്ത് തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. ഇന്ന് മാത്രം കേരളത്തില്‍ 150-ഓളം എക്‌സ്ട്രാ ഷോകള്‍ കളിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

മാളികപ്പുറം ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണ്. കല്ലു എന്ന മോള്‍ക്ക് അയ്യപ്പനെ കാണണമെന്ന ആഗ്രഹമാണ് മാളികപ്പുറം സിനിമ പറയുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം താരം നന്ദി പറഞ്ഞു. അയ്യപ്പന് വേണ്ടിയുള്ള സമര്‍പ്പണമാണ് മാളികപ്പുറം ചിത്രം. എല്ലാവരും ചിത്രം തിയറ്ററില്‍ തന്നെ പോയി കാണണമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Anu

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

48 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago