അത് നമ്മുടെ വികാരമാണ്, ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ‌ ഞങ്ങൾ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങൾ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും, ഉണ്ണിമുകുന്ദൻ

മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിലൊരുങ്ങുന്നത്. മാമാങ്കം, മിഖായേൽ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.

ഇന്ത്യ ഒട്ടാകെ നിറഞ്ഞു നിൽക്കുന്ന കർഷകപ്രക്ഷോഭത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. ട്വിറ്ററിലാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ‌ ഞങ്ങൾ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങൾ‌ രമ്യമായി പരിഹരിക്കുകയും ചെയ്യുമെന്നാണ് താരം ട്വീറ്റ് ചെയ്‍തത്. ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈൻസ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകളും താരം ഉപയോഗിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ കർഷകപ്രക്ഷോഭത്തിൽ അവരെ പിന്തുണച്ച് റിഹാന,മിയ ഖലീഫ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അവരെ എതിർത്ത് സച്ചിൻ ചെയ്‌ത ട്വീറ്റും ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല.ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചു നിൽക്കണമെന്നാണ് സച്ചിൻ കുറിച്ചത്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

13 mins ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 mins ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

38 mins ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

53 mins ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

1 hour ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

1 hour ago