‘മാളികപ്പുറം’.. ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ട് മമ്മൂക്ക!

മലയാള സിനിമാ ലോകത്ത് നായക കഥാപാത്രങ്ങളില്‍ തിളങ്ങി മുന്നേറാന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

മാളികപ്പുറം എന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്, മമ്മൂക്കയാണ് ഈ സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററിന് ഒപ്പം, ഉണ്ണി മുകുന്ദനും ഈ സിനിമയുടെ മുഴുവന്‍ ടീമിനും മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.

നവാഗതനായ വിഷ്ണു ശശിശങ്കറാണ് മാളികപ്പുറം എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകണവും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നിരുന്നത്. ഉണ്ണി മുകുന്ദനൊപ്പം മലയാളത്തിലെ മികച്ച അഭിനേതാക്കളും ഈ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തും. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവര്‍ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചനയിലാണ് ഈ സിനിമ ഒരുങ്ങുന്ന്.. സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ് ഈ സിനിമയുടെ എഡിറ്റിംഗും നിര്‍വ്വഹിക്കുക. വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം… ഷഫീഖിന്റെ സന്തോഷം,

മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മറ്റ് ചിത്രങ്ങള്‍. തെലുങ്ക് ചിത്രം യശോദയിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

B4blaze News Desk

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

46 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago