മലയാളത്തിലെ ഏറെ ആരാധകരുള്ള യൂട്യൂബ് ഫാമിലിയാണ് ഉപ്പും മുളകും ലൈറ്റ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഉപ്പും മുളകും കുടുംബം. അമ്മയും അച്ഛനും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചാണ് കുടുംബത്തിന് ഏറെ ആരാധകരെ സ്വന്തമാക്കിയത്.
മൂത്ത മകള്‍ പൊന്നു എന്ന് വിളിക്കുന്ന അഞ്ജനയുടെ കല്യാണമെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. പൊന്നു ഗര്‍ഭിണിയായ വിശേഷമെല്ലാം കുടുംബം പങ്കുവച്ചിരുന്നു. ഗര്‍ഭകാല ഫോട്ടോഷൂട്ടെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.
ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. പൊന്നു അമ്മയായിരിക്കുകയാണ്. കുടുംബം തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കുടുംബത്തില്‍ ഒരു ഉണ്ണി പിറന്നു എന്നാണ് നന്ദന പങ്കുവച്ചത്.
എന്നാല്‍ കുഞ്ഞുവാവയുടെ മുഖം മറച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല എല്ലാ തവണത്തെയും പോലെ ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് സസ്പെന്‍സായി വച്ചിരിക്കുകയാണ് കുടുംബം. ലേബര്‍ റൂമിലേക്ക് പോകുന്ന പൊന്നുവിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.
നിരവധി പേരാണ് പൊന്നുവിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നത്.
ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ, ഹാപ്പി ടു സീ ദിസ്, മിസ്സ് യു പൊന്നു, ഉണ്ണിവന്നു ഹാപ്പി.. എെൈന്നക്കെയാണ് ആരാധകര്‍ സ്നേഹം പങ്കുവയ്ക്കുന്നത്.