സുരേഷ് കുമാറിന്റെയും മേനകയുടേയും മകൾ രേവതി സംവിധാനരംഗത്തേക്ക്

സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകൾ രേവതി സംവിധാന രംഗത്തേക്ക്. താങ്ക് യു എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്താണ് രേവതി എസ്.കെ സംവിധാന രംഗത്തേക്ക് എത്തുന്നത്. താങ്ക് യു ഒരു തികഞ്ഞ കുടുംബ ചിത്രമാണ്. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ പുറത്തു വന്നു. 16 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം.


ഉടൻ തന്നെ താങ്ക് യു യുട്യൂബിൽ റിലീസ് ചെയ്യും.ബില്ലു ബാർബർ മുതൽ പ്രിയദർശന്റെ സംവിധാന സഹായിയായ രേവതി ബറോസിൽ മോഹൻലാലിന്റ സഹ സംവിധായികയായിരുന്നു. രേവതിയുടെ ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും നിതിൻ മോഹനുമാണ് താങ്ക് യു നിർമ്മിക്കുന്നത്. ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ ഒരാളുടെ ആകുലതകളും ഒറ്റപ്പെടലുമാണ് ഇതിന്റെ പ്രമേയം


ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ ഒരാളുടെ ആകുലതകളും ഒറ്റപ്പെടലുമാണ് സിനിമയുടെ പ്രധാനപ്രമേയം.രേവതിയുടെ ഭർത്താവ് നിതിനും മേനകയുടെ അമ്മയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കഥ, തിരക്കഥ രേവതി എസ്.കെ, ഛായാഗ്രഹണം വിഷ്ണു പ്രഭാകർ, എഡിറ്റ് പ്രദീപ് ശങ്കർ,ആർട് രതീഷ്, സൗണ്ട് ഡിസൈൻ എം.ആർ. രാജാകൃഷ്ണൻ, സംഗീതം രാഹുൽ രാജ്, മേക്കപ്പ് പ്രദീപ് രംഗൻ, സ്റ്റിൽസ് അനു എന്നിവരാണ് ഹ്രസ്വ ചിത്രത്തിന്റെ അണിയറക്കാർ

 

Aiswarya Aishu