ഇത്തവണ പ്ലാസ്റ്റിക്ക്: വസ്ത്രധാരണത്തില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി: പതിവുപോലെ വിമര്‍ശനവും പ്രോത്സാഹനവും

വസ്ത്ര ധാരണത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സ്ഥിരം ചര്‍ച്ചാ വിഷയമാകുന്ന താരമാണ് നടിയും മോഡലുമായ ഉര്‍ഫി. മുമ്പൊരിക്കല്‍ വലിയ തോതില്‍ വസ്ത്ര ധാരണത്തിന് വിമര്‍ശനം കേട്ടപ്പോള്‍ തന്റെ തന്നെ ഇന്‍സ്റ്റാ പോസ്റ്റുകള്‍ പ്രിന്റൗട്ട് എടുത്ത് അവയെ വസ്ത്രം പോലെ തുന്നിയെടുത്ത്, അത് ധരിച്ച വിവിധ പോസിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇപ്പോഴിതാ പുതിയ ലുക്കില്‍ ഉര്‍ഫി വീണ്ടും എത്തിയിരിക്കുകയാണ്.

പ്ലാസ്റ്റിക്കിന് സമാനമായ പക് ഫാബ്രിക് ഉപയോഗിച്ച് താരം തന്നെ നിര്‍മ്മിച്ച ചെറു ടോപ്പാണ് പുതിയ ഫോട്ടോയിലെ താരം. പക് ടോപ്പ് എന്ന് പേരിട്ടിരിക്കുന്ന വസ്ത്രം തന്റെ ശരീരത്തിന് അനുസരിച്ച് ഉരുക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വസ്ത്രത്തെ നുലിഴകള്‍ ചേര്‍ത്താണ് ശരീരത്തോട് ബന്ധിപ്പിച്ചിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് കവര്‍ ശരീരത്തില്‍ പൊതിഞ്ഞ് പിടിപ്പിച്ചപോലെ ആണ് വസ്ത്രം. 2.9 മില്യന്‍ ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റാ പേജിലൂടെയാണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ ഉര്‍ഫിക്ക് പ്രോത്സാഹനവുമായി താരത്തിന്റെ ആരാധകരും, വിമര്‍ശനവുമായി ഹേറ്റേഴ്‌സും പിന്നാലെ കൂടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലാ എന്ന രീതിയിലാണ് പതിവുപോലെ ഉര്‍ഫി. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വേഷത്തില്‍ താരത്തെ വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കടും പിങ്ക് നിറത്തിലുള്ള കോസെറ്റ് ടോപ് ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഉര്‍ഫി പങ്കുവെച്ചത്. വെറുതെ ഒരു ടോപ് അല്ല മറിച്ച് പി.യു.സി ഫാബ്രിക്കില്‍ നിന്നും തയ്യാറാക്കിയെടുത്ത ടോപ്പാണിത്. ഇത് അടിപൊളിയായെന്ന് കമന്റുന്നവര്‍ നിരവധിയാണ്.

അതേസമയം, ഈയിടെ ഉള്‍ഫിയുടെ വസ്‌ര;ധാരണ രീതിയെ അതി രൂക്ഷമായി വിമര്‍ശിച്ച് സംരംഭകയും ഫാഷന്‍ ഡിസൈനറുമായ ഫറാ ഖാന്‍ അലി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഉള്‍ഫി ഇതൊന്നും വകവെച്ചിട്ടില്ല എന്നതിന് തെളിവാണ് പുതിയ ചിത്രങ്ങള്‍.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

30 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

32 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

44 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

52 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago