ഞെട്ടിക്കുന്ന ഫാഷൻ കൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. ബിഗ് ബോസ് ഷോയിലൂടെയാണ് ഉർഫി ശ്രദ്ധ നേടുന്നത്. പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്നുള്ള താരത്തിന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ട്. അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ല’ – ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാൾ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാൾ വേറെ വിവാഹം കഴിച്ചു. അയാൾക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാൾ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
ഞാൻ ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്ഡായിരുന്നില്ല. അയാളിൽ നിന്നും ദൂരെ മാറി നിൽക്കാൻ മാത്രമേ എന്നും ശ്രമിച്ചിട്ടുള്ളു. അതുകൊണ്ട് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള മനുഷ്യന്മാരെ നമ്മൾ ജീവിതത്തിൽ നിന്നും കളയണം. അത് രക്തബന്ധമാണെങ്കിൽ പോലും. നിങ്ങൾക്ക് നല്ലതല്ലെങ്കിൽ അകറ്റി നിർത്തണം. എനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താൽപര്യമില്ല’- ഉർഫി വ്യക്തമാക്കി.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…