സോഷ്യലിടത്ത് എപ്പോഴും വൈറലാകുന്ന താരമാണ് മോഡല്‍ ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്ര പരീക്ഷണങ്ങളാണ് ഉര്‍ഫിയെ പ്രശസ്തയാക്കിയത്. ആരും പരീക്ഷിക്കാത്ത മോഡലുകളാണ് ഉര്‍ഫി പരീക്ഷിക്കാറുള്ളത്. പലപ്പോഴും താരത്തിന്റെ പരീക്ഷണങ്ങള്‍ വിമര്ശനങ്ങളുണ്ടാക്കാറുണ്ട്.
അടുത്തിടെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് താരത്തിനെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താരം അറസ്റ്റിലായതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ അടുത്തേക്ക് എത്തിയത്. പൊലീസിനെ കണ്ട് കഫെയില്‍ നിന്ന് ഇറങ്ങി വന്ന ഉര്‍ഫിയോട് ഇത്ര ചെറിയ വസ്ത്രം ധരിച്ച് രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാം എന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…