‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

Follow Us :

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ എപ്പോഴും വാർത്തകൾ നിറയ്ക്കാറുള്ളത്. വിചിത്രമെന്ന് പലർക്കുന്ന തോന്നുന്ന പലരുടെയും നെറ്റി ചുളിക്കുന്ന ഡ്രെസിം​ഗ് സ്റ്റൈലാണ് ഉർഫിക്കുള്ളത്. എന്നാൽ, ഇപ്പോൾ നീരുവച്ച് വീർത്ത മുഖത്തിന്റെ ചിത്രം ഉർഫി പങ്കിവെച്ചതാണ് ചർച്ചകളിൽ നിറയുന്നത്.

ബോട്ടോക്‌സ് ഇൻജക്ഷനുകൾ താൻ ഉപയോ​ഗിക്കാറുണ്ടെന്ന് നേരത്തെ തന്നെ ഉർഫി പറഞ്ഞിട്ടുള്ളതാണ്. ബോട്ടോക്‌സ് കാരണമല്ല തന്റെ മുഖം നീര് വന്ന് വീർത്തതെന്നും വലിയ രീതിയിൽ അലർജി ഉണ്ടായതാണെന്നുമാണ് ഉർഫി പറയുന്നത്. ”ഫില്ലറുകൾ ഉപയോഗിക്കുന്നത് അതിരുകടന്നു എന്നതടക്കം എന്റെ മുഖത്തെ കുറിച്ച് പല തരത്തിലുള്ള പരാമർശങ്ങൾ ഉയരുന്നുണ്ട്. എനിക്ക് വലിയ അലർജികളുണ്ട്, അതിനാൽ മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ ഞാൻ ഉണരുമ്പോൾ മുഖം വീർത്തിരിക്കും.”

”ഞാൻ എപ്പോഴും അസ്വസ്ഥയാണ്. ഇത് ഫില്ലറുകൾ അല്ല. ഇമ്യൂണോതെറാപ്പി ചെയ്യുന്നുണ്ട്. 18 വയസ് മുതൽ ഞാൻ ചെയ്തു വരുന്ന സ്ഥിരം ബോട്ടോക്‌സ് ഇൻജക്ഷനുകൾ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്റെ മുഖം വീർത്തതായി കണ്ടാൽ നിങ്ങൾ എന്നെ ഉപദേശിക്കരുത്”- ഉർഫി ഇൻസ്റ്റയിൽ കുറിച്ചു.