Categories: Film News

രണ്ടു മൂന്ന് തവണ ഇത് പോലെ വഴക്ക് ഉണ്ടായിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഊർമിള ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം. അഭിനേത്രി എന്നത് കൂടാതെ മികച്ച ഒരു നർത്തകി കൂടിയായിരുന്നു താരം. നിരവധി സിനിമകളിൽ ആയിരുന്നു താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ഇടതൂർന്ന മുടിയും വിരിഞ്ഞ മിഴികളും ഉത്തര ഉണ്ണിയെ മറ്റു നടികളിൽ നിന്നും എന്നും വ്യത്യസ്ത ആക്കിയിരുന്നു. യൗവന കാലം കഴിഞ്ഞെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്നും മുൻപന്തിയിൽ തന്നെയാണ് ഊർമിള ഉണ്ണി. ഊര്മിളയുടെ മകൾ ഉത്തരയും ഇടയ്ക്ക് സമയത്ത് സിനിമയിലേക്ക് വന്നുവെങ്കിലും വിവാഹത്തോടെ ഉത്തരയും സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നുമെല്ലാം വിട്ട് നിൽക്കുകയാണ്.

ഇവർ ഇപ്പോൾ നൃത്തവിദ്യാലയം നടത്തി വരുകയാണ്. മാത്രമല്ല കുറച്ച് നാളുകൾ ആയി ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന ഊർമിള ഇപ്പോൾ ഒരു പെർഫ്യൂം ബിസിനെസ്സ് നടത്തുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നാടൻ സിദ്ധിഖിനെ കുറിച്ച് ഊർമിള പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ സിദ്ധിക്കുമായി താൻ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് അഭിമുഖത്തിൽ താരം പറഞ്ഞിരിക്കുന്നത്. വഴക്ക് ഉണ്ടാക്കിയത് ഒരു തവണ അല്ലെന്നും രണ്ടു മൂന്നു തവണ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്നും മിണ്ടാതിരുന്നിട്ടും ഉണ്ട്.

എന്നാൽ അധികനാൾ ആ പിണക്കം നിലനിൽക്കില്ല എന്നും പെട്ടന്ന്‌ തന്നെ ഞങ്ങൾ ഇണങ്ങാറുണ്ടെന്നും ഊർമിള പറഞ്ഞു. വഴക്കുണ്ടാക്കിയാലും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്നും അങ്ങനെ എന്നും കാണുകയും വിളിക്കുകയും ചെയ്യുന്ന സൗഹൃദം അല്ല എന്നും വല്ലപ്പോഴും ഉള്ള വിളിച്ചും മെസ്സേജും ഒക്കെ ഉള്ളു എങ്കിലും ആ സൗഹൃദത്തിന് ഒരു ബോണ്ട് ഉണ്ട് എന്നും താരം പറയുന്നു. ഇടയ്ക്ക് സിദ്ധിക്ക് എന്തെങ്കിലും ഒരു പാട്ടിന്റെ ഇടയ്ക്കത്തെ വരി പാടി അയക്കും. എന്നിട്ട് പാട്ടിന്റെ തുടക്കം ഏതാണെന്ന് എന്നോട് ചോദിക്കും. ഞാൻ അതിന്റെ ഉത്തരം മെസ്സേജ് ആയിട്ട് അയയ്ക്കുമ്പോൾ പാടി അയക്കാൻ പറയും. പിന്നെ ഒരു മെസ്സേജ് അയക്കുന്നത് ആറ് മാസം കഴിഞ്ഞിട്ട് ആയിരിക്കും എന്നും ഊർമിള പറഞ്ഞു.

Rahul

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

4 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

4 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

4 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

5 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

5 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

6 hours ago