ഇന്ദ്രൻസേട്ടന്റെ ആ സ്വഭാവത്തിന് ഇന്നും മാറ്റമൊന്നുമില്ല

നിരവധി ആരാധകരുള്ള താരമാണ് ഇന്ദ്രൻസ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ് എങ്കിലും അടുത്തിടെ ആണ് താരത്തിന് കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കിട്ടാൻ തുടങ്ങിയത്. ഹോം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് സീരിയസ് കഥാപാത്രങ്ങളും തനിക്ക് അനായാസം ചെയ്യാൻ കഴിയുമെന്ന് ഇന്നസെന്റ് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചത്. നിരവധി ആരാധകർ ആണ് താരത്തിന് വർഷങ്ങൾ കൊണ്ട് തന്നെ ഉള്ളത്. എന്നാൽ ഇപ്പോൾ ആരാധകരുടെ എണ്ണം കൂടി എന്നതാണ് സത്യം. ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് തിരിച്ചറിയാൻ മലയാള സിനിമ വളരെ വൈകി എന്നതാണ് സത്യം.

ഇപ്പോഴിത ഉർവശി ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് ഉർവശിയും ഇന്ദ്രൻസും ഏറ്റവും പുതിയതായി ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിനു ശേഷം ഉർവശി ഇന്ദ്രൻസിന്റെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത്രയും കാലിബർ ഉള്ള നടനെയാണോ ഇത്രനാളും ഹാസ്യ താരമായി നിർത്തിയത് എന്ന് എനിക്ക് തോന്നി പോയി. ഇന്ദ്രൻസ് ഏട്ടൻ നടനായി വരുന്നതിന് മുൻപ് തന്നെ കോസ്റ്റും ഡിസൈനർ ആയാണ് സിനിമയിലേക്ക് എത്തുന്നത്. ആ മേഖലയിൽ ഉള്ള അദ്ദേഹത്തിന്റെ അറിവിൽ വളരെ വലുത് ആണ്.

അദ്ദേഹത്തിന്റെ വിനയം എന്ന് പറയുന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. കൂടെ അഭിനയിക്കുന്ന സഹതാരങ്ങൾ എന്ത് പറഞ്ഞാലും വിനയത്തോട് കൂടി ഒന്നും പ്രതികരിക്കാതെ ചിരിച്ച് കൊണ്ട് നിൽക്കാറാണ് അദ്ദേഹം ചെയ്യുന്നത്. ആരോടും ഒന്നിനോടും ഒരു ദേക്ഷ്യവും വെറുപ്പും ഇല്ലാത്ത ഒരു സാധു മനുഷ്യൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയാൻ മലയാള സിനിമ എന്താണ് ഇത്ര താമസിച്ചത് എന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും സംശയം ആണെന്നും അദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല എന്നുമാണ് ഉർവശി പറയുന്നത്.

Devika Rahul