നിരവധി ആരാധകർ ഉള്ള താരമാണ് ഉർവശി. ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഇന്നും ഉർവശിയുടെ അഭിനയത്തിന് പകരം വെയ്ക്കാൻ മറ്റൊരു നടിക്കും കഴിയില്ല എന്നതാണ് സത്യം. ഏകദേശത്തെ എഴുന്നൂറോളം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംവിധായകൻ ഭരതനെയും ലോഹിതദാസിനെയും താൻ പറ്റിച്ച കഥ പറയുകയാണ് ഉർവശി. സെറ്റിൽ ഞാൻ വളരെ താമസിച്ചേ എത്താറുള്ളൂ. നേരുത്തെ വരാം എന്ന് പറഞ്ഞു പോയാലും ഞാൻ താമസിച്ചാണ് വരുന്നത്. അങ്ങനെ ഇരിക്കെ ഭരതൻ സാറിനു പുലർച്ചെ അല്ലെ ലൈറ്റ് വെട്ടത്തിൽ ഒരു രംഗം ഷൂട്ട് ചെയ്യണമായിരുന്നു. എന്നോട് നേരുത്തെ വരാൻ പറ്റുമോ എന്ന്ചോദിച്ചു . ഞാൻ വരാം എന്ന് പറഞ്ഞു സമ്മതിച്ച് പോയി. എന്നാൽ പതിവ് പോലെ ഞാൻ താമസിച്ചാണ് വന്നത്. എന്നോട് എന്താണ് താമസിച്ചത് എന്ന് ചോദിച്ചപ്പോൾ യോഗ ചെയ്യണം എന്നാണ് ഞാൻ പറഞ്ഞമറുപടി.
യോഗ ചെയ്യാതെ വന്നാൽ ശരിയാവില്ല എന്നും തനിക്ക് തലവേദന വരുമെന്നും ഞാൻ കള്ളം പറഞ്ഞു. എന്നാൽ ഈ കാര്യം ഭരതൻ സാർ ലളിത ചേച്ചിയോട് പറഞ്ഞപ്പോൾ ഞാൻ കള്ളം പറഞ്ഞതാണ് എന്ന് ലളിത ചേച്ചി പറഞ്ഞു കൊടുത്തു. പിറ്റേന്ന് രാവിലെ ഡോറിൽ ആരോ കൊട്ടുന്നത് കേട്ട് ഞാൻ വാതിൽ തുറന്നു പകുതി തുറന്ന് കണ്ണും ഷീറ്റ് ഒക്കെ പുതച്ച് മൂടിയും ആണ് ഞാൻ വാതിൽ തുറന്നത്. ഫുഡ് ബോയ് ആണെന്ന് കരുതിയാണ് ഞാൻ വാതിൽ തുറന്നത്. എന്നാൽ ഞാൻ ഞെട്ടി. ഞാൻ നോക്കിയപ്പോൾ ഭരതൻ സാറും ലോഹി സാറും. കൊള്ളാലോ പൊടി, ഇതാണോ നിന്റെ യോഗ പ്രാക്റ്റീസ് എന്നാണ് അവർ എന്നോട് ചോദിച്ചത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…