Film News

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ ഒരു യൂട്യൂബ് ചാനൽ സംഘടിപ്പിച്ച സ്പെഷ്യൽ പ്രോഗാമിൽ പങ്കെടുത്തപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ പരിപാടിയിൽ സംസാരിക്കവെ തേജലക്ഷ്മിയെ ഗർഭം ധരിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ ഉർവശി വെളിപ്പെടുത്തുകയാണ്. പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ താൻ ഷൂട്ടിങിന് പോകുമായിരുന്നുവെന്ന് ഉർവശി പറയുന്നു. ‘സിസേറിയനൊക്കെ തനിക്ക് ഭയമാണ്. അതുകൊണ്ട് തന്നെ വീട്ടിലെ പ്രസവിക്കൂവെന്ന് ആദ്യമെ താൻ പറഞ്ഞിരുന്നു. കാരണം തന്റെ മുത്തശ്ശിയൊക്കെ പറഞ്ഞിരുന്നു അവരൊക്കെ വീട്ടിലാണ് പ്രസവിച്ചതെന്ന്. അത് കേട്ട് കേട്ടാണ് ഇങ്ങനെ ഒരു തീരുമാനം താനെടുത്തത്.

തേജാലക്ഷ്മിയെ ഗർഭിണിയായിരുന്നപ്പോൾ രണ്ട് ടിടി മാത്രമാണ് താൻ എടുത്തത്.’ ‘മാത്രമല്ല പ്രസവത്തിന്റെ ഒരാഴ്ച മുമ്പ് വരെ താൻ ഷൂട്ടിങിന് പോയിരുന്നു. വയറും വെച്ചു കൊണ്ട് പ്രഭു സാറൊക്കെയുള്ള തമിഴ് പടത്തിൽ ‍താൻ ഡെപ്പാംകൂത്ത് ഡാൻസ് വരെ കളിച്ചിട്ടുണ്ട് എന്ന് ഉർവശി പറയുകയാണ്. ഗർഭിണിയായിരുന്നപ്പോൾ വിശ്രമമില്ലാതെ ജോലി ചെയ്തതു കൊണ്ട് പ്രസവം കുറച്ച് ഈസിയായിരുന്നു. തന്റെ ഡോക്ടർ ദൈവമായിരുന്നു. താൻ ഷൂട്ടിങിന് പോകുന്നതിനോട് വീട്ടിലും എതിർപ്പില്ലായിരുന്നു. തേജയെ കയ്യിൽ കിട്ടിയപ്പോൾ മുതൽ ഞാൻ കുറച്ച് നേരം നിർത്താതെ കരഞ്ഞു. അത് പ്രസവവുമായി ബന്ധപ്പെട്ടുള്ള വേദന കൊണ്ടുള്ള കരച്ചിൽ ആയിരുന്നില്ല എന്നും ഉർവശി പറയുന്നു. താൻ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. മറ്റാരെങ്കിലും കുളിപ്പിക്കാൻ കൊണ്ടു പോകുന്നത് തനിക്ക് ഭയമായിരുന്നു. ഒരു പ്രാവശ്യമെ താൻ മോളെ അടിച്ചിട്ടുള്ളു. അതും തന്നെ കടിച്ചപ്പോഴാണ് അടിച്ചത്.’

‘അന്ന് എന്നെ എന്റെ വീട്ടുകാർ ഒരുപാട് വഴക്ക് പറഞ്ഞു. കുഞ്ഞായിരുന്നപ്പോൾ കുസൃതിയായിരുന്നു മകൾ. ഇപ്പോൾ ശാന്ത സ്വഭാവമാണ്. ചെറുപ്പത്തിൽ തേജയ്ക്ക് ഇഞ്ചക്ഷൻ എടുക്കുന്നതു പോലും കണ്ട് നിൽക്കാനുള്ള ശേഷി തനിക്കുണ്ടായിരുന്നില്ല. അവൾ കരയുന്നത് കാണുമ്പോൾ താനും കരയുമെന്ന്’, ഉർവശി പറയുന്നു. ഉർവശിയുടെ മകളായി ജനിച്ചതിൽ താൻ എന്നും അഭിമാനിക്കുന്നുവെന്നാണ് അമ്മയോടുള്ള സ്നേഹം വെളിപ്പെടുത്തി തേജാലക്ഷ്മി പറഞ്ഞത്. എവിടെ പോയാലും താൻ ഉർവശിയുടെ മകളാണെന്ന് ആളുകൾ തിരിച്ചറിയുമായിരുന്നു. അങ്ങനെ ചോദിക്കുമ്പോൾ അഭിമാനം തോന്നും. വലുതായ ശേഷം ആരും തിരിച്ചറിയാതെ ഇരുന്നാൽ നന്നായിരുന്നുവെന്ന് തോന്നുമായിരുന്നുവെന്നും തേജാലക്ഷ്മി പറയുന്നു. നടൻ‌ മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹത്തിൽ ബന്ധത്തിൽ ഉർവശിക്ക് പിറന്ന മകളാണ് തേജാലക്ഷ്മി. 2000 ലാണ് ഉർവശി മനോജ് കെ ജയനെ വിവാഹം ചെയ്യുന്നത്.താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ വിവാഹ ബന്ധത്തെ വീട്ടുകാർ എതിർതിരുന്നു. വീട്ടുകാരെ എതിർത്ത് ഉർവശി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി അതുപോലെ തന്നെ വലിയ തോതിൽ ചർച്ചയായ സംഭവമാണ് മനോജ് കെ ജയനും ഉർവശിയും വേർ പിരിഞ്ഞതും വിവാഹമോചന സമയത്തുണ്ടായ പ്രശ്നങ്ങളും.

ഇവരുടെ ദാമ്പത്യം എട്ടു വർഷം മാത്രമേ നീണ്ടു നിന്നുള്ളൂ. തുടർന്ന് 2008 ൽ രണ്ട് പേരും വേർപിരിയുകയാണുണ്ടായത്. സംരക്ഷണാവകാശം സംബന്ധിച്ച് രണ്ട് പേർക്കുമിടയിൽ വലിയ വഴക്ക് നടന്നു. ഇരുവർക്കുമിടയിൽ മകൾക്ക് വേണ്ടിയുള്ള വാദപ്രതിവാദങ്ങൾ കുറച്ച് കാലം നീണ്ടു നിന്നു. കുഞ്ഞാറ്റയെന്ന് വിളിപ്പേരുള്ള തേജാലക്ഷ്മിയുടെ സംരക്ഷണം മനോജ് കെ ജയനായിരുന്നു കോടതി വിധിച്ചത്. എന്നാലിപ്പോൾ ഇവർക്കിടയിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ച് രണ്ട് പേരും ജീവിതത്തിൽ രണ്ട് ദിശയിലാണ്. 2013 നവംബർ മാസത്തിലാണ് ഉർവശി വീണ്ടും വിവാഹിതയായി. ശിവപ്രസാദിനെയാണ് ഉർവശി വിവാഹം ചെയ്തത്. തൊട്ടടുത്ത വർഷം ഇഷാൻ പ്രജാപതി എന്നൊരു മകൻ താരത്തിന് പിറന്നു. ചെന്നൈയിൽ സെറ്റിൽഡായ ഉർ‌വശിക്കൊപ്പം താമസിക്കാൻ ഇടയ്ക്ക് അച്ഛന്റെ അടുത്ത് നിന്നും തേജാലക്ഷ്മി എത്താറുണ്ട്. മനോജ് കെ ജയൻ ആശയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുമുണ്ട്.

Devika Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago