ശ്രീനിയേട്ടൻ ആയിരുന്നു ആ സിനിമയിൽ നായകനായി എത്തേണ്ടിയിരുന്നത്

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഇന്നും ഉർവശിയുടെ അഭിനയത്തിന് പകരം വെയ്ക്കാൻ മറ്റൊരു നടിക്കും കഴിയില്ല എന്നതാണ് സത്യം.

ഇന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഉർവശി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരം കഥാപാത്രങ്ങൾ മാത്രമേ ഉർവശി തിരഞ്ഞെടുക്കാറുള്ളു എന്നതാണ് സത്യം. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. അതെല്ലാം മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാനും ഉർവശിക്ക് കഴിഞ്ഞു. ഉർവശിയും മോഹൻലാലും നായിക നായകന്മാരായി അഭിനയിച്ച് ഹിറ്റ് ആയി മാറിയ ചിത്രമാണ് മിഥുനം. ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മിഥുനം.

എന്നാൽ ഇപ്പോൾ ഉർവശി മിഥുനം സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മിഥുനം സിനിമയിൽ നായകനായി അഭിനയിക്കേണ്ടിയിരുന്നത് മോഹൻലാൽ ആയിരുന്നില്ല. ശ്രീനിവാസൻ ആയിരുന്നു. ശ്രീനിയേട്ടനെ ആയിരുന്നു ആദ്യം ചിത്രത്തിൽ നായകനായി തീരുമാനിച്ചത്. പിന്നീട് ആണ് മോഹൻലാലിനെ നായകനായി ചിത്രം എടുത്തത്. അപ്പോൾ ശ്രീനിയേട്ടൻ സിനിമയിൽ അഭിനയിക്കുയും ആ സിനിമ നിർമ്മിക്കുകയും ചെയ്തു. മലയാള സിനിമയിൽ ഉണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ പാടെ തകർത്ത് കൊണ്ട് മുന്നോട്ട് ആത്മവിശ്വാസത്തോടെ വന്ന നടൻ ആണ് ശ്രീനിയേട്ടൻ എന്നും ഉർവശി പറയുന്നു.

Devika

Recent Posts

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

4 mins ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

2 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

4 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

4 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

5 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

7 hours ago