രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

Follow Us :

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ പേര് ഹസീന എന്നാണ്. മുസ്ലീമായിരുന്ന ഹസീനയാണ് സിനിമയിലേക്ക് എത്തിയപ്പോൾ ഉഷ എന്ന പേര് സ്വീകരിച്ചത്. ഉഷയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ ചർച്ചയായ ഒന്നാണ്. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെപ്പറ്റി സംസാരിക്കുകയാണ് ഉഷ. പ്രണയമൊന്നുമല്ല. അങ്ങനെ സംഭവിച്ചു എന്നാണ് തന്റെ വിവാഹത്തെപ്പറ്റി ഉഷ പറയുന്നത്. സംവിധായകൻ സംവിധായകൻ സുരേഷ് ബാബുവിനെയായിരുന്നു ഉഷ വിവാഹം ചെയ്‌തത്‌. സംവിധായകൻ സുരേഷ് ബാബുവിനെയായിരുന്നു ഉഷ വിവാഹം ചെയ്‌തത്‌.

സുരേഷ് ബാബു വളരെ പാവമായിരുന്നു എന്നാണ് ഉഷ പറയുന്നത്. സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകൻ ആയെത്തിയ കോട്ടയം കുഞ്ഞച്ഛൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ഉഷ അഭിനയിച്ചി‌ട്ടുണ്ട്. കോട്ടയം കുഞ്ഞച്ചന് മുമ്പേ അദ്ദേഹം അറിയാം. കഷണ്ടിക്ക് മറുമരുന്ന് എന്ന ഇറങ്ങാത്ത സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യാൻ വന്നത് സുരേഷേട്ടനായിരുന്നു. അവിടെ വെച്ചാണ് ആദ്യം കണ്ടത്. കോട്ടയം കുഞ്ഞച്ഛൻ എന്ന സിനിമ ചെയ്യുന്നുണ്ടെന്ന് പുള്ളി പറഞ്ഞു. രണ്ട് മതസ്ഥരായ ഇരുവരും തമ്മിലുള്ള വിവാഹം അന്ന് ഏറെ വിവാദമായി മാറിയിരുന്നു. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നായിരുന്നു ഇവരുടെ വിവാഹം. താനും സുരേഷും പ്രണയിച്ച് വിവാഹം ചെയ്തതിൽ മാതാപിതാക്കൾക്ക് ഭയങ്കര സങ്കടം തോന്നിയിരുന്നെന്നും ഉഷ പറയുന്നു.

അഭിനയിപ്പിക്കേണ്ട, ‍ഡാൻസ് പഠിപ്പിക്കേണ്ട എന്ന് ബന്ധുക്കൾ പറഞ്ഞിട്ടും അത് കേൾക്കാതെ ചെയ്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് ഒരുപാട് കുറ്റപ്പെടുത്തലുകൾ അവർ കേട്ടിട്ടുണ്ട്. വാപ്പയും ഉമ്മയും വല്ലാതെ വിഷമിച്ചെന്നും ഉഷ ചൂണ്ടിക്കാട്ടി. എന്നാൽ പക്ഷെ പ്രതീക്ഷിക്കാതെയാണ് തങ്ങൾ പിരിയുന്നത് എന്നും ഉഷ പറയുന്നു. കുറേ കാര്യങ്ങളുണ്ട്. അതങ്ങനെ സംഭവിക്കേണ്ടതായിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ വിവാഹത്തിന് ശേഷമുണ്ടായ വിവാദങ്ങൾ തന്റെ കരിയറിനെ ബാധിച്ചെന്നും ഉഷ വ്യക്തമാക്കി. രണ്ടാം വിവാഹത്തെക്കുറിച്ചും ഉഷ സംസാരിച്ചു. നാസർ എന്നാണ് ഉഷയുടെ രണ്ടാം ഭർത്താവിന്റെ പേര്. സുരേഷ് ബാബുവിന്റെ ഇഷ്യൂ കഴിഞ്ഞ് പതിനെട്ട് വർഷം കഴിഞ്ഞാണ് പിന്നീട് കല്യാണം കഴിച്ചത്. ബാപ്പ ഏഴ് വർഷം മുമ്പേ കല്യാണം തീരുമാനിച്ച് വെച്ചതാണ്. ബാപ്പയ്ക്ക് നാസറിനെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ ഞാൻ കല്യാണം വേണ്ടെന്ന തീരുമാനത്തിലായിരുന്നു.

ബാപ്പ മരിച്ച ശേഷമാണ് കല്യാണം നടന്നതെന്നും ഉഷ പറയുന്നു. ബാപ്പയുടെ മരണ ശേഷം എന്നെ സപ്പോർട്ട് ചെയ്യാൻ ഒരാളുടെ ആവശ്യമുണ്ടെന്ന് തനിക്കന്ന് മനസിലായെന്നും ഉഷ വ്യക്തമാക്കി. സുരേഷ് ബാബുവുമായുണ്ടായ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്തെന്നും ഉഷ വ്യക്തമാക്കി. പുള്ളി അമ്മയുമായി ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. അമ്മയ്ക്ക് വലിയ താൽപര്യമില്ലായിരുന്നെന്നും ഉഷ വ്യക്തമാക്കി. പിരിഞ്ഞ ശേഷം ‍ഞങ്ങൾ തമ്മിൽ സംസാരിച്ച് ബാപ്പ മരിച്ച ദിവസമാണ്. രണ്ട് മിനുട്ടേ സംസാരിച്ചുള്ളൂ. പിന്നീട് രണ്ട് മൂന്ന് തവണ വിളിച്ചപ്പോൾ കല്യാണം കഴിക്കണം, സെറ്റിൽ ആകണം എന്ന് പറഞ്ഞെന്നും ഉഷ വ്യക്തമാക്കി. നാസറും അദ്ദേഹവും മദ്രാസിൽ വെച്ചുള്ള പരിചയമുണ്ട്. അവർ നല്ല കൂട്ടാണെന്നും ഉഷ പറയുന്നു.

മമ്മൂട്ടിയുമായുണ്ടായ അകൽച്ചയെക്കുറിച്ചും ഉഷ ഈയൊരു അഭിമുഖത്തിൽ സംസാരിക്കുന്നു. വാപ്പ മമ്മൂക്കയെ പോയി കണ്ടിരുന്നു. സുരേഷ് ബാബുവിനെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. പുള്ളിയുടെ മാതാപിതാക്കളും ചെന്ന് സംസാരിച്ചു. എന്നാൽ പക്ഷെ എന്നോട് പറഞ്ഞില്ല. പക്ഷെ സുരേഷേട്ടനോട് സംസാരിച്ചു. വിവാഹം കഴിഞ്ഞ ശേഷം മമ്മൂക്ക എന്നോട് മിണ്ടാറില്ലായിരുന്നു. ഞാൻ അങ്ങോ‌‌ട്ട് പോയി ഗുഡ് മോണിങ് പറഞ്ഞാൽ ഗുഡ് മോണിങ് പറയും. പക്ഷെ അടുപ്പമില്ല. കുറേ പ്രാവശ്യം മൈൻഡ് ചെയ്യാതായപ്പോൾ ഞാനും മൈൻഡ് ചെയ്യാതായി. എന്റെ രണ്ടാം വിവാഹം നടന്നതിന് ശേഷം ഒരിക്കൽ ഞാൻ നടന്ന് പോകവെ എന്റെ കൈയിൽ പിടിച്ചു. കല്യാണമൊക്കെ കഴിഞ്ഞല്ലോ അല്ലേ. ഞാൻ അറിയുന്നുണ്ടെല്ലാം. നന്നായിരിക്കട്ടെ എന്ന് പറഞ്ഞു.