എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിന്റെ യാത്ര’യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റിയാന്‍ പത്താന് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ് നായിക. ഡിസംബര്‍ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവല്‍ മൂഡ് ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തില്‍ പ്രമുഖ താരങ്ങളോടൊപ്പം ബിജു സോപാനം, കലാഭവന്‍ നാരായണന്‍കുട്ടി, ആരോമല്‍ ബി.എസ്, എന്‍.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിന് എബ്രഹാം ജോണ്സണ്, ആഷിക്ക് പി.എ, ഷമീര്‍ റഹ്മാന്, നൗസല്‍ നൗസ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ബിനു ക്രിസ്റ്റഫര്‍ സഹനിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന് തന്നെയാണ്. സംഗീതം: രാഹുല്‍ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സജീഷ് ഫ്രാന്‍സിസ്, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ഡിഐ: ആല്വിന് ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടര്‍: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടര്‍: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആര്‍ട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, എഫക്ട്സ് & മിക്സിങ്: ഷിബിന്‍ സണ്ണി, മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആര്.ഒ: പി.ശിവപ്രസാദ്, ഡിസൈന്‍: അതുല്‍ കോള്ഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…