ഇനി മറ്റൊരു ചോയിസില്ല!!! മോഹന്‍ലാലിന്റെ വീഡിയോയുമായി ശ്രീകുമാര്‍ മേനോന്‍

‘ഒടിയന്’ ശേഷം മോഹന്‍ലാലും സംവിധായകന്‍ വിഎ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് സൂചനകള്‍ പുറത്തുവിട്ടത്. പോസ്റ്റിനെ ചുറ്റിപ്പറ്റി പല പ്രചരണങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ അതിലെ സസ്‌പെന്‍സ് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ തന്നെ.

മോഹന്‍ലാലിനൊപ്പം സിനിമയല്ല വരുന്നത്, ഒരു പരസ്യ ചിത്രമാണ് ഒരുക്കുന്നതെന്ന് ശ്രീകുമാര്‍ പറയുന്നു. പരസ്യ വീഡിയോയുടെ പ്രമൊ ടീസര്‍ അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. സ്‌റ്റൈലിഷ് ലുക്കിലാണ് മോഹന്‍ലാല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇനി മറ്റൊരു ചോയിസില്ല എന്ന് പറഞ്ഞ് മോഹന്‍ലാലിന് നേരെ തോക്കു ചൂണ്ടുന്ന യുവതിയുമാണ് വീഡിയോയിലുള്ളത്.

എന്തിന്റെ പരസ്യമാണെന്ന് വ്യക്തമല്ല. ഒട്ടേറെപ്പേരാണ് കമന്റുമായി മുന്നോട്ട് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു കമ്പനിയുടെ പരസ്യ ചിത്രത്തിനുവേണ്ടിയാണ് ഷൂട്ടെന്നാണ് വിവരം. ബിസ്‌കറ്റുമായി ബന്ധപ്പെട്ട പരസ്യമാണെന്നും സൂചനയുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെ ഉണ്ടാകും.

2018ല്‍ മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം എന്ന രീതിയില്‍ വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയന്‍. ഒടിയന്‍ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. മഞ്ജുവാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. എന്നാല്‍ ചിത്രം വന്‍ പരാജയമാണ് നേരിട്ടത്. പീറ്റര്‍ ഹെയ്ന്‍ സംഘട്ടനവും സാം സി.എസ്. ആണ് പശ്ചാത്തല സംഗീതവുമൊരുക്കിയത്. വന്‍ വിമര്‍ശനമാണ് പിന്നീട് ഒടിയന് നേരെയുയര്‍ന്നത്.

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച നേര് തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’. ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

42 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago