‘ശ്വാനരെ….’ ‘വാലാട്ടി’യിലെ തീം സോങ്ങ് പുറത്തുവിട്ടു; ചിത്രം തിയേറ്ററുകളിലെത്തുന്നു

പതിനൊന്ന് നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തീം സോങ് പുറത്തുവിട്ടു. ശ്വാനരെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ക്രിഷ്ണയാണ്. നായകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വരുണ്‍ സുനില്‍ ആണ് ഈണം നല്‍കിയിരിക്കുന്നത്. ജൂലൈ 21 ന് ചിത്രം തിയറ്ററുകളിലെത്തും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘വാലാട്ടി’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകള്‍ക്കു ശബ്ദം നല്‍കുന്നത്.

വിഷ്ണു പണിക്കര്‍ ആണ് ‘വാലാട്ടി’യുടെ ഛായാഗ്രഹണം. എഡിറ്റിങ്: അയൂബ് ഖാന്‍. അരുണ്‍ വെഞ്ഞാറമൂട് കലാസംവിധാനം നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനയ് ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി.സുശീലന്‍, സൗണ്ട് ഡിസൈന്‍ – ധനുഷ് നായനാര്‍, അറ്റ്‌മോസ് മിക്‌സിംഗ് – ജസ്റ്റിന്‍ ജോസ്, സിഎഎസ്, കലാസംവിധാനം – അരുണ്‍ വെഞ്ഞാറന്‍മൂട്, വസ്ത്രാലങ്കാരം – ജിതിന്‍ ജോസ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, നിശ്ചലദൃശ്യങ്ങള്‍ – വിഷ്ണു എസ് രാജന്‍, VFX – ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍, VFX സൂപ്പര്‍വൈസര്‍ – ജിഷ്ണു പി ദേവ് , സ്‌പോട്ട് എഡിറ്റര്‍ – നിതീഷ് കെടിആര്‍, മോഷന്‍ പോസ്റ്റര്‍ – ജിഷ്ണു എസ് ദേവ്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago