കയ്യിൽ വാളേന്തി, നെറ്റിയിൽ നിന്നും ചോരപൊടിയുന്ന മോഹൻലാൽ; വാലിബൻ വരാർ, ലിജോ മാജിക്കിനായി കാത്ത് ആരാധകർ

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സംസാരവിഷയം. പോർമുഖത്തിൽ നിന്നുമുള്ളതാണ് പോസ്റ്റർ. കയ്യിൽ വാളേന്തി നെറ്റിയിൽ നിന്നും ചോരപൊടിയുന്ന മോഹൻലാലിലെ വാലിബനാണ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം മണികണ്ഠൻ ആചാരിയും ചില സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്. കൊടുങ്കാറ്റാകാൻ പോകുന്ന സിനിമയെന്നാണ് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ അഭിപ്രായങ്ങൾ വരുന്നത്.

അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ക്വാളിറ്റി പോസ്റ്ററുകളാണ് വാലിബന്റേതാണെന്നും പ്രേക്ഷകർ കുറിക്കുന്നു. ഫാൻ തിയറികൾക്കും ഊഹാപോഹങ്ങൾക്കും ഉപരിയായി മലയാളം കണ്ടിട്ടില്ലാത്ത ലിജോ സ്റ്റൈലിലുള്ള മറ്റൊരു മാജിക്കിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുക. വ്യാഴാഴ്ചയാണ് ചിത്രത്തിൻറെ റിലീസ്. ശേഷമുള്ള മൂന്ന് ദിവസവും അവധി ദിനങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണം ലഭിച്ചാൽ, ആദ്യ നാല് ദിനത്തിൽ വാലിബന് വൻ ബോക്സ് ഓഫീസ് കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മധു നീലകണ്ഠൻ ആണ് ഛായാഗ്രാഹകൻ. പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് രചന. പ്രശാന്ത് പിള്ളയാണ് സംഗീതം.

Ajay

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

11 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago