നടി വാണി കപൂറിന്റെ പുതിയ മേക്കോവറാണ് അപ്പോള്‍ വൈറലാകുന്നത്. വാണി കപൂറിന്റെ പുതിയ ഫോട്ടോകള്‍ ശ്രദ്ധേയമായതോടെ താരം ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നാണ് ആരാധകരുടെ സംസാരം. പലരും ഇത് സമൂഹ മാധ്യമങ്ങളിലൂടെ താരത്തിനോട് ചോദിക്കുന്നുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ അത്തരം സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വാണി കപൂര്‍.
‘എന്റെ ശരീര ഭാരം കുറഞ്ഞിരുന്നു. അതിനാല്‍ എന്റെ മുഖത്ത് വ്യത്യസങ്ങള്‍ വന്നതായി കാണപ്പെടും. പാരീസിലെ ഷൂട്ടിങ്ങ് സമയത്ത് തണുത്തുറഞ്ഞപ്പോള്‍ മുഖത്ത് വന്ന ഭാവങ്ങളുമായിരിക്കാം. മുഖം വ്യത്യസ്ത കോണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടല്ലെ സ്ക്രീനില്‍ കാണുന്നത്.’ എന്നാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് വാണി കപൂര്‍ നല്കിയ മറുപടി.
എനിക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താന്‍ മാത്രം സിനിമകളും ഞാന്‍ ചെയ്തിട്ടില്ല എന്നും താരം ആരാധകരോട് പറഞ്ഞു. ശുദ്ധ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിങ് രജ്പുതിനൊപ്പമാണ് വാണി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ പരിനീതി ചോപ്രയും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് രണ്‍വീര്‍ സിങ്ങിനൊപ്പം ബെഫിക്രെ, അക്ഷയ് കുമാറിനൊപ്പം ബെല്‍ ബോട്ടം, ചണ്ഡീഗ്രാഹ് കരെ ആഷിഖി തുടങ്ങിയ ചിത്രങ്ങളിളും വാണി കപൂര്‍ അഭിനയിച്ചു.
രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ഷംഷേരയാണ് നടിയുടെ പുതിയ ചിത്രം. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ ഷംഷേരയിലെത്തുന്നത്. അച്ഛനായ ‘ഷംഷേര’യായും മകന് ‘ബല്ലി’യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ എത്തുക.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…