തിയ്യേറ്ററില്‍ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ് ടൊവിനോയും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രമാവുന്ന വാശി. വിഷ്ണു ജി രാഘവാണ് വാശിയുടെ സംവിധാനം. കീര്‍ത്തി സുരേഷും ടൊവിനോ തോമസും വക്കീല്‍ കഥാപാത്രങ്ങളായി എത്തുന്നതാണ് ചിത്രം. ഒരേ കേസില്‍ വാദിക്ക് വേണ്ടിയും പ്രതിക്ക് വേണ്ടിയും വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും വരുന്നത്.
അച്ഛന് സുരേഷ് കുമാറിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും വാശിയ്ക്കുണ്ട്. പ്രിയദര്ശന് ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായാണ് കീര്‍ത്തി സിനിമയിലേക്കെത്തുന്നത്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് കീര്‍ത്തി.
മികച്ച അഭിപ്രായം നേടുന്ന ചിത്രം ഒടിടിയിലേക്ക് പോവുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തിയ്യേറ്ററില്‍ ഒരാഴ്ച പോലും തികയും മുന്നേ തന്നെ ഒടിടി പ്ലാറ്റ് ഫോം വാശിയെ സ്വന്തമാക്കിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിരിക്കുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും.
ജൂണ്‍ 17 നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ജൂലൈയില്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് ഒടിടിപ്ലെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയാല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വാശി. അനു മോഹന്‍, ബൈജു സന്തോഷ്, റോണി ഡേവിഡ്, ജി സുരേഷ് കുമാര്‍, അനഘ നാരായണന്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…