വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്‌സിൻ വാർ’, ടീസർ പുറത്ത്, സെപ്റ്റംബർ 28ന് റിലീസിനെത്തുന്നു

വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്‌സിൻ വാർ’; ടീസർ പുറത്ത്; സെപ്റ്റംബർ 28ന് റിലീസിനെത്തുന്നു. ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്സുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രം ‘ദി വാക്‌സിൻ വാർ’ റിലീസിനൊരുങ്ങുന്നു. രാജ്യമൊട്ടാകെ തരംഗമായ ‘ദി കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിർമാതാവായ പല്ലവി ജോഷി ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു ഗ്ലിമ്പ്സ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകൻ അന്നൗൺസ് ചെയ്‌തത്‌. ഒരു ലാബിൽ കോവിഡ് -19 ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതാണ് കാണിക്കുന്നത്. പല്ലവി ജോഷി ഒരു ശാസ്ത്രജ്ഞയായി എത്തുന്നു. അതേസമയം നാനാ പടേക്കർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അനുപം ഖേർ, സപ്തമി ഗൗഡ, പരിതോഷ് സാൻഡ്, സ്‌നേഹ മിലാൻഡ്, ദിവ്യ സേത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ദി കാശ്മീർ ഫയൽസിനായി വിവേക് ​​അഗ്നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗർവാൾ ആർട്‌സിന്റെ അഭിഷേക് അഗർവാൾ ഈ ചിത്രത്തിലും സഹകരിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുൾപ്പെടെ 10ൽ അധികം ഭാഷകളിൽ ‘ദി വാക്സിൻ വാർ’ റിലീസ് ചെയ്യും. പി ആർ ഒ – ശബരി

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

19 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

26 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

35 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

46 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

53 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

59 mins ago