മാരി സെൽവരാജ് ചിത്രം ‘മാമന്ന’ന് വേണ്ടി ഗാനം ആലപിച്ച് വടിവേലു

മാരി സെൽവരാജ് ചിത്രം ‘മാമന്ന’ന് വേണ്ടി ഗാനം ആലപിച്ച് നടൻ വടിവേലു. ഇതിന് മുൻപ് നിരവധി ഗാനങ്ങൾ ആലപിച്ച വടിവേലു ആദ്യമായിട്ടാണ് എ ആർ റഹ്‌മാൻ ഈണം പകരുന്ന ഗാനം ആലപിക്കുന്നത്. മാമന്നൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി ഏതാനും നാളുകൾക്കു ശേഷമാണ് വടിവേലു റെക്കോർഡിംഗിന് റഹ്‌മാന്റെ സ്റ്റുഡിയോയിൽ എത്തിയത്.

എ ആർ റഹ്‌മാൻ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വടിവേലു ഗാനം ആലപിച്ച കാര്യം അറിയിച്ചത്. വടിവേലുവിന്റെ ഒപ്പം ഒരു ഗാനം റെക്കോർഡ് ചെയ്തെന്നും വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ എന്നുമാണ് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

ഉദയനിധി സ്റ്റാലിൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വടിവേലുവും ഫഹദ് ഫാസിലും കീർത്തി സുരേഷും മുഖ്യ വേഷങ്ങളിൽ എത്തുന്ന സിനിമ ഉദയനിധിയുടെ നിർമ്മാണ കമ്പനി റെഡ് ജയ്ന്റ് മൂവീസ് ആണ് നിർമ്മിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ക്ക് വരികൾ എഴുതുന്നത് യുഗഭാരതിയാണ്.തന്റെ കരിയറിൽ ഒരുക്കുന്ന ഏറ്റവും വലിയ ക്യാൻവാസിലുള്ള സിനിമയായിരിക്കും ‘മാമന്നൻ’ എന്ന് മാരി സെൽവരാജ് മുൻപ് പറഞ്ഞിരുന്നു.

Ajay

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

48 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

50 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago