ഒരു തരത്തിലും അയാളുമായി ചേർന്ന് പോകാൻ കഴിയുമായിരുന്നില്ല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിൽ കൂടിയാണ് വൈക്കം വിജയലക്ഷ്മി എന്ന കലാകാരിയുടെ ഭാഗ്യം തെളിഞ്ഞത് എന്ന് പറയാം. ചിത്രത്തിൽ വൈക്കം വിജയലക്ഷ്മി ആലപിച്ച കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന ഗാനം വലിയ രീതിയിൽ ഹിറ്റ് ആകുകയായിരുന്നു. ഈ ഗാനം ഹിറ്റ്  ആയതോടെ നിരവധി ആരാധകരെയാണ് വിജയലക്ഷ്‌മി സ്വന്തമാക്കിയത്. ശേഷം വിജയലക്ഷ്മിക്ക് നിരവധി അവസരങ്ങൾ ആണ് ലഭിച്ചത്.വ്യത്യസ്തമായ ശബ്‌ദവും ഗാന ശൈലിയും കൊണ്ട് വിജയലക്ഷ്മി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. പിന്നാലെ തിരവധി അവസരങ്ങൾ ആണ് വിജയലക്ഷ്മിയെ തേടി എത്തിയത്. ആരാധകരുടെ പ്രിയങ്കരിയായി മാറിയതോടെ വൈക്കം വിജയലക്ഷ്മിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാനും ആരാധകർക്ക് താൽപ്പര്യം ഏറെ ആയിരുന്നു.

വിജയലക്ഷ്മി 2018 ൽ ആണ് വിവാഹിത ആയത്. എന്നാൽ 2021 ൽ താരം വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെ കുറിച്ചും അതിനു ശേഷം താൻ അതിനെ തരണം ചെയ്തതിനെ കുറിച്ചും എല്ലാം ഒരു അഭിമുഖത്തിൽ പറയുകയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ താൻ ചെയ്തു. എന്നാൽ ഒട്ടും അഡ്ജസ്റ് ചെയ്യാൻ പറ്റാതെ വന്നപ്പോഴും ഇങ്ങനെ ജീവിക്കാനുള്ളതല്ല ജീവിതമെന്നു മനസ്സിലായപ്പോഴും ആണ് താൻ വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചത്. വിവാഹ മോചനത്തിന് മുൻകൈ എടുത്തത് താൻ തന്നെ ആയിരുന്നു. ഒരു സ്വതന്ത്രവും ആ കാലത്ത് അയാൾ തന്നിരുന്നില്ല. ഒരുപാട് കണ്ടിഷനുകൾ ആണ് അയാൾ എനിക്ക് മുന്നിൽ വെച്ചത്.

പാട്ട് പാടുമ്പോൾ കൈകൊണ്ട് താളം പിടിക്കാൻ പാടില്ല, ഇത്ര മണി വരയെ പാട്ട് പാടവു, അത് കഴിഞ്ഞാൽ പാടരുത്‌,  അയാൾ പറയുമാണ് പരിപാടികളിൽ മാത്രമേ പങ്കെടുക്കാവു തുടങ്ങി നിരവധി കണ്ടിഷനുകൾ ആയിരുന്നു അയാൾ എനിക്ക് മുന്നിൽ വെച്ചത്. എന്റെ അച്ഛനും അമ്മയ്ക്കും പോലും എന്നോട് സംസാരിക്കുവാനോ എന്റെ കാര്യത്തിൽ അഭിപ്രായം പറയുവാൻ പോലും അയാൾ സമ്മതിച്ചിരുന്നില്ല. ഇങ്ങനെ ജീവിക്കുന്നത് കൊണ്ട് അർഥം ഇല്ലെന്ന് മനസ്സിലായതോടെയാണ് ഞാൻ വിവാഹമോചനത്തിനെ കുറിച്ച് ചിന്തിക്കുന്നത്. വിവാഹ മോചനം നേടി കഴിഞ്ഞു എനിക്ക് പഴയ ജീവിതത്തിലേക്ക് വരാൻ കഴിഞ്ഞത് സംഗീതത്തിൽ കൂടി ആണെന്നും സംഗീതത്തിൽ എന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചത് കൊണ്ടാണ് വ്യക്തി ജീവിതത്തിൽ ഉണ്ടായ തകർച്ച മറികടക്കാൻ തനിക്ക് കഴിഞ്ഞത് എന്നും വിജയലക്ഷ്മി പറഞ്ഞു.

Devika Rahul