Categories: Film News

കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്, നിരാശയോടെ വിജയലക്ഷ്മി!

കണ്ണ് മുന്നിൽ ഇരുട്ടാണെങ്കിലും സംഗീതം കൊണ്ട് മനസ്സ് നിറയെ വെളിച്ചം പകർന്ന ഗായികയാണ് വൈക്കം വിജയലക്ഷമി. ആലപിച്ച ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടി ആണ് സ്വീകരിച്ചത്. വിജയലക്ഷ്മി എന്ന കലാകാരിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. മറ്റുള്ളവർക്ക് പ്രചോദനം ആകും വിധമുള്ള ജീവിതം ആണ് താരത്തിന്റേത്. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതിൽ ആരാധകർക്കും പ്രത്യേക താൽപ്പര്യം ആണ്.
ഗായിക മാത്രമായി ഒതുങ്ങാൻ വിജയലക്ഷ്മിക്ക് താൽപ്പര്യം ഇല്ലാതിരുന്ന. സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയിപ്പിച്ചും,  അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ  ഇടം നേടാനുമെക്കെ താരത്തിന് വളരെ അനായാസം കഴിഞ്ഞു.  എന്നാൽ കഴിഞ്ഞ ദിവസമായി താരത്തിനെ എന്തോ ഒരു പ്രശ്നം അലട്ടുന്നു എന്ന നിഗമനത്തിൽ ആണ് ആരാധകർ. ഏകദേശം1.3 മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾ ആണ് ഇതിനു കാരണം. നിരാശ കലർന്ന പോസ്റ്റുകൾ ആണ് വിജയലക്ഷ്മി അടുത്തിടെയായി തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നത്.
കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല എന്നുള്ള ഒരു പിക്ച്ചർ കോട്ട് ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.  ഇതോടെ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുണ്ടായ കാരണം എന്താണെന്ന് ആണ് ആരാധകർക്ക് അറിയേണ്ടത്. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തിയാലും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്; മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മി പങ്കുവെച്ചിരുന്നു.

എന്നാൽ വിജയലക്ഷ്മിയുടെ അറിവോടെയാണോ ഇത്തരം പോസ്റ്റുകൾ വരുന്നതിനും പേജ് കൈകാര്യം ചെയ്യുന്നവർ സ്വയം ഇത്തരം പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നതാണോ എന്ന സംശയവും ആരാധകരുടെ ഇടയിൽ ഉണ്ട്. അനൂപ് ആണ് താരത്തിന്റെഭർത്താവ് . അനൂപ് എവിടെയെന്നും മാഡത്തിൻ്റെ പോസ്റ്റുകളെല്ലാം വിഷാദം നിറഞ്ഞതാണല്ലോ എന്നും എപ്പോഴും സന്തോഷവതിയായിരിക്കുന്ന മാഡത്തിനിതെന്തു പറ്റി എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ആരാധകരുടെ സംശയത്തിനൊന്നും മറുപടിയുമായി വിജയലക്ഷ്മി ഇത് വരെ എത്തിയിട്ടില്ല. സ്വന്തം സമ്പാദ്യം കുറഞ്ഞു പോകുമ്പോൾ നാം ദുഃഖിക്കുന്നു, എന്നാൽ സ്വന്തം ആയുസ്സ് കുറഞ്ഞുപോകുന്നത് നാം അറിയുന്നതേ ഇല്ല. സമ്പാദ്യം നാളെ തിരുച്ചുവരുമെന്നുള്ള പ്രതീക്ഷ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു, എന്നാൽ കുറഞ്ഞുപോയ ആയുസ്സ് ഒരിക്കലും തിരിച്ചു വരുന്നില്ല എന്നാണ് താരം ഒടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago