76 പരിക്ക്, ‘തന്റെ പ്രായം മറക്കല്ലേയെന്ന് വരെ മമ്മൂട്ടിക്ക് പറയേണ്ടി വന്നു, അത്രയും കഷ്ടപ്പെടുത്തി’, ക്ഷമ ചോദിച്ച് വൈശാഖ്

നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് സംവിധായകൻ വൈശാഖ്. ടർബോയുടെ സെക്കൻഡ് ലുക്ക് പുറത്തിറക്കിയ വേദിയിൽ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോഴാണ് വൈശാഖ് സംസാരിച്ചത്. ടർബോയിൽ മമ്മൂട്ടിയെ അത്രയും കഷ്‍ടപ്പെടുത്തിയിട്ടുണ്ട് താൻ. പ്രായം മറക്കരുതെന്ന് തന്നോട് മമ്മൂട്ടി പറഞ്ഞതായും വൈശാഖ് പറഞ്ഞു. ടർബോയുടെ ചിത്രീകരണത്തിലെ സംഭവങ്ങളെ കുറിച്ചാണ് വൈശാഖ് തുറന്ന് പറഞ്ഞത്.

‘വലിയ സോറി. അത്രയും ഞാൻ കഷ്‍ടപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം മമ്മൂട്ടി എന്നോട് പറഞ്ഞു പ്രായം മറന്നുപോകുന്നു എന്ന്. കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ മമ്മൂക്കിയെ താൻ കണ്ടിട്ടുള്ളൂ. മൂന്നും നാലും മണിവരെയൊക്കെ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടിട്ടുണ്ട്. അദ്ദേഹം അതിന് തയ്യാറായി’ വൈശാഖ് പറഞ്ഞു.

ടർബോ ചിത്രീകരണം കഴിഞ്ഞപ്പോൾ എഴുപത്തിയാറ് പരുക്കുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സിനിമ കഷ്‍ടപ്പാടുള്ള പണിയാണെന്നും പറഞ്ഞു മമ്മൂട്ടി. കുറെ കഷ്‍ടപ്പെട്ടിട്ടുണ്ട്. ഇനിയും കഷ്‍ടപ്പെടാൻ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ ആരാധകർ കയ്യടിയോടെയാണ് അതിനെ വരവേറ്റത്. അതേസമയം, മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Ajay

Recent Posts

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

6 mins ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

1 hour ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

3 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago