‘എല്ലാവരും പറഞ്ഞ് പേടിപ്പിച്ചു, അതോടെ കഥയിൽ കുറച്ചു വെള്ളം ചേർത്തു’; പരാജയ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വൈശാഖ്

Follow Us :

മലയാളത്തിൽ മാസ് സിനിമകൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് വൈശാഖ്. പോക്കിരിരാജയും പുലിമുരുകനും മുതൽ ടർബോ വരെ മാസ് ആക്ഷൻ ചിത്രങ്ങൾ ഒരുക്കി വലിയ വിജയം നേടാൻ വൈശാഖിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, തന്റെ മറ്റ് സിനിമകളുടെ ശൈലിയിൽ നിന്ന് മാറിയാണ് വൈശാഖ് വിശുദ്ധൻ എന്ന സിനിമ ഒരുക്കിയത്. കുഞ്ചാക്കോ ബോബൻ, മിയ ജോർജ്ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2013ലാണ് റിലീസ് ചെയ്തത്.

എന്നാൽ, വേറിട് പ്രമേയവുമായി എത്തിയ ചിത്രം തീയറ്ററിൽ പരാജയമായി മാറി. ഇപ്പോൾ ആ സിനിമയുടെ പരാജയത്തെ കുറിച്ച സംസാരിക്കുകയാണ് വൈശാഖ്. സിനിമയുടെ രണ്ടാം പകുതി ഇഷ്ടമാകാത്തതിന്റെ കാരണം തന്റെ കുഴപ്പം കൊണ്ടാണെന്നും ത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നു എന്നുമാണ് വൈശാഖ് പറയുന്നത്.

‘പ്രേക്ഷകർക്ക് അതിന്റെ സെക്കൻഡ് ഹാഫ് ഇഷ്ടപ്പെടാത്തതിന്റെ പ്രധാന കാരണം ഞാൻ തന്നെയാണ്. അതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാൽ വിശുദ്ധന്റെ ആദ്യത്തെ ഡ്രാഫ്റ്റ് മറ്റൊന്നായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പൊക്കെ ആയപ്പോഴേക്കും എല്ലാവരും എന്നെ പേടിപ്പിച്ചു തുടങ്ങി. നിങ്ങളിൽ നിന്ന് ഇങ്ങനെയുള്ള സിനിമയല്ല പ്രതീക്ഷിക്കുന്നത്, നിങ്ങൾ ആക്ഷൻ ഒന്നുമില്ലാതെ ഇങ്ങനെയുള്ള സിനിമ ചെയ്താൽ ആര് കയറാനാണ് എന്നൊക്കെ കുറെ പേർ ചോദിച്ചു. അത് കേട്ടപ്പോൾ എനിക്ക് ശരിക്കും പേടിയായി. ഞാൻ അതോടെ കഥയിൽ കുറച്ചു വെള്ളം ചേർത്തു. രണ്ടാം പകുതിയിൽ കുറച്ച് വെള്ളം ചേർത്തു. അതിൽ എനിക്ക് വളരെ പശ്ചാത്താപം ഉണ്ട് – വൈശാഖ് പറയുന്നു.