Categories: Uncategorized

മുഖത്തെ മുറിവുകൾ കാണിച്ച് നടിയുടെ വീഡിയോ; ദയവായി വന്ന് എന്നെ സഹായിക്കൂ, കരഞ്ഞ് താരം

വീട്ടുകാരുടെ പീഡനങ്ങൾക്ക് നിരന്തരം ഇരയാവുകയാണെന്നും രക്ഷിക്കണം എന്നും അപേക്ഷിച്ചുള്ള നടിയുടെ വീഡിയോ വിവാദമാകുന്നു. ‘സിഐഡി’, ‘തേരേ ഇഷ്‌ക് മേ ഗയാൽ’ തുടങ്ങിയ ടിവി ഷോകളിലൂടെ അറിയപ്പെടുന്ന നടി വൈഷ്ണവി ധനരാജാണ് കരഞ്ഞു കൊണ്ട് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എക്സ് പ്ലാറ്റ്ഫോമിൽ ഇട്ട വീഡിയോയിലാണ് നടി താൻ നേരിട്ട പീ‍ഡനങ്ങളെ കുറിച്ച് തുറന്ന് പറയുന്നത്.
തൻറെ മുഖത്തെ മുറിവുകൾ കാണിച്ച് കൊണ്ടാണ് കുടുംബാംഗങ്ങൾ തന്നെ അടിച്ചതായി നടി വീഡിയോയിൽ പറയുന്നത്.

വീട്ടുകാർ എന്നെ ദ്രോഹിക്കുകയും വളരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മാധ്യമങ്ങളിൽ നിന്നും വാർത്താ ചാനലുകളിൽ നിന്നും ഇൻട്രസ്ട്രീയിൽ നിന്നും സഹായം വേണം. ദയവായി വന്ന് എന്നെ സഹായിക്കൂ.” – എന്നാണ് നടി വീഡിയോയിൽ പറയുന്നത്.
2016-ൽ നടൻ നിതിൻ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. പിന്നീട് ഗാർഹിക പീഡനം കാരണം നിതിനുമായി വിവാഹമോചനം നേടിയതായാണ് ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയത്. നിതിനെ പ്രൊഫഷണലായി സഹായിച്ച് തങ്ങളുടെ ദാമ്പത്യം രക്ഷിക്കാൻ താൻ ശ്രമിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അവരുടെ ശ്രമങ്ങൾ വിജയിച്ചില്ലെന്നും വൈഷ്ണവി ധനരാജ് അന്ന് പറഞ്ഞിരുന്നു.

എന്നാൽ നടിയുടെ പുതിയ പ്രശ്നം എന്താണ് എന്നത് വീഡിയോയിൽ നിന്ന് വ്യക്തത . പൊലീസ് നടിയുടെ പരാതിയിൽ എഫ്ഐആർ ഇട്ടിട്ടുണ്ടെന്നാണ് വിവരം. വീട്ടുകാരെ ചോദ്യം ചെയ്യാൻ വിളിക്കും എന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണവി ധനരാജിനെ സുരക്ഷിതമായ ഒരിടത്ത് ആക്കിയതായും പൊലീസ് പറയുന്നുണ്ട്.

Gargi