പ്രേക്ഷക ശ്രദ്ധനേടി വാലാട്ടി സിനിമ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പേരിൽ പറഞ്ഞിരിക്കുന്നതു പോലെ, വാലാട്ടികളായ നായകളുടെ കഥയാണ് വാലാട്ടി എന്ന സിനിമ. ടോമി അമാലു എന്നീ നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൽ നായ്ക്കൾക്ക് ശബ്ദസാന്നിധ്യമായി മലയാള സിനിമയിലെ താരങ്ങളും ഉണ്ട്. ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ, രഞ്ജിനി ഹരിദാസ്, നസ്ലൻ, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങൾ ആണ് ശബ്ദം നൽകിയിരിക്കുന്നത്. വാലാട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് നന്ദി പറഞ്ഞ് സംവിധായകന് ദേവന് ഫേസ്ബുക് ലൈവിലെത്തി.
വികാരാധീനനായാണ് സംവിധായകൻ ദേവൻ ഫേസ്ബുക് ലീവിൽ വന്നു സംസാരിച്ചത്. കഴിഞ്ഞ നാല് വര്‍ഷം ഈ സിനിമയ്ക്കായാണ് ജീവിതം ഉഴിഞ്ഞു വച്ചത് എന്ന് സംവിധായകൻ പറഞ്ഞു. അപരിചിതര്‍ വരെ ഇപ്പോള്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് ദേവന് പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.മുപ്പത് ദിവസം പ്രായമുള്ളപ്പോള്‍ കൊണ്ടുവന്ന പട്ടിക്കുട്ടികളെ വളര്‍ത്തി വലുതാക്കിയാണ് ഈ സിനിമയില്‍ അഭിനയിപ്പിച്ചത്. ആദ്യ സിനിമയ്ക്ക് വേണ്ടി ഇത്ര വര്‍ഷം എന്തിനു മാറ്റിവച്ചുവെന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു.അതിലുപരി നഷ്ടങ്ങളുണ്ടായി.പക്ഷേ ഈ പോസിറ്റിവ് പ്രതികരണം കാണുമ്പോള്‍ അതൊന്നും ഒരു പ്രശ്നങ്ങളായി തോന്നുന്നില്ല എന്നും ദേവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…