എന്റെ കൂടെ മറ്റൊരാൾ ഉള്ളത് പോലെ തോന്നാൻ തുടങ്ങി എനിക്ക്

വരദയും ജിഷിനും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ്. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്. പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

അത് പോലെ തന്നെ വരദയും സോഷ്യൽ മീഡിയയിൽ വളരെ സജീവമായാണ്. തന്റെ വിശേഷങ്ങൾ എല്ലാം വരദ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് ഇവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.  ഒരു പക്ഷെ അഭിനയത്തിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ കൂടിയാണ് വരദ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത് എന്ന് പറയാം. എന്നാൽ അടുത്തിടെ ആയി ജിഷിന് ഇല്ലാത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെക്കുന്നതിൽ അധികവും. അത് കൊണ്ട് തന്നെ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയത്തിൽ ആണ്. ഇരുവരും വിവാഹ മോചനം നേടുന്നു എന്ന തരത്തിലെ വാർത്തകളും പ്രചരിച്ചിരുന്ന്.

ഇപ്പോഴിതാ ഒരു പരുപാടിയിൽ പങ്കെടുക്കവെ വരദ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്കുണ്ടായ പ്രേതാനുഭവം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പരിപാടിയുടെ പ്രമോ വിഡിയോയിൽ താരം പറയുന്നത് ഇങ്ങനെ, അവിടെ ഞാൻ ഒറ്റയ്ക്ക് ആയിരുന്നു താമസം. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മുതൽ അവിടെ രണ്ടാമത് ഒരാൾ കൂടി ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാകാൻ തുടങ്ങി. അടുക്കളയിൽ ഒക്കെ നിൽക്കുമ്പോൾ ഗ്ലാസ്സിലൂടെ ആരോ പിറകിൽ നിൽക്കുന്നതിന്റെ റിഫ്ലക്ഷൻ ഒക്കെ കിട്ടും. രാത്രി കതകിനു ആരോ കൊട്ടുകയും കുറച്ച് ദിവസം ഇങ്ങനെ ആയപ്പോഴേക്കും കാര്യങ്ങൾ എന്റെ കൈവിട്ട് പോയെന്നും പറയുന്നതിന്റെ പ്രമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്താണ് സംഭവം എന്നറിയണമെങ്കിൽ ഇനി പരുപാടി ടെലികാസ്റ്റ് ചെയ്യേണ്ടി വരും.

Devika Rahul