Home Film News ജീവിതത്തിൽ പുതിയ ഒരു കൂട്ട് ; മകനൊപ്പം കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കുവെച്ച് വരദ

ജീവിതത്തിൽ പുതിയ ഒരു കൂട്ട് ; മകനൊപ്പം കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കുവെച്ച് വരദ

സിനിമകളിലൂടെയും സീരിയലിലൂടെയുമെല്ലാം മലയാളായി മനസ്സിൽ ഇടം നേടിയ താരമാണ് വരദ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളായി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കുവാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

നടൻ ജിഷിനെയായിരുന്നു താരം വിവാഹം കഴിച്ചത്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ വീണ്ടും താരം ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങി എത്തിയിരുന്നു. ജിഷിനും വാര്ദയും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടയിൽ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്.

കിയയുടെ പുതിയ ആഡംബരക്കാർ സ്വന്തമാക്കിയിരിക്കുകയാണ് വരദ. മകനും അച്ഛനും അമ്മയ്ക്കുമൊപ്പം കിയയുടെ ഷോറൂമിലെത്തി വാഹനം ഏറ്റുവാങ്ങുന്ന വരദയുടെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ മറ്റൊരു സ്വപ്നം നേടി എടുത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version