രാത്രിക്ക് രാത്രി ആ ഹോട്ടലിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്

വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരമാണ് വരദ. താരം ജിഷിനെ വിവാഹം കഴിച്ചതോടെ ഇരുവരുടെ കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്. പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

അത് പോലെ തന്നെ വരദയും സോഷ്യൽ മീഡിയയിൽ വളരെ സജീവമായാണ്. തന്റെ വിശേഷങ്ങൾ എല്ലാം വരദ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് ഇവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.  ഒരു പക്ഷെ അഭിനയത്തിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ കൂടിയാണ് വരദ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത് എന്ന് പറയാം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ വരദ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സീരിയലുകളിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. താൻ ആദ്യമായി അഭിനയിച്ച പരമ്പരയിൽ അവർ ആണ് എന്റെ പ്രതിഫലം പറഞ്ഞത്. അത് ഞാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് പ്രതിഫലം തരാൻ മടി. പ്രതിഫലം തന്നിട്ട് ഇനി അഭിനയിക്കാം എന്ന് പറഞ്ഞപ്പോൾ അവരുടെ സംസാര രീതി ഒക്കെ മാറി.

ധൈര്യമുണ്ടെങ്കിൽ നീ വാങ്ങിക്കെടി എന്നൊക്കെ അവർ പറഞ്ഞു. ഒന്ന് പോടോ എന്ന് പറഞ്ഞു 79 ദിവസം അഭിനയിച്ച സീരിയലിൽ നിന്ന് ഞാൻ ഇറങ്ങി പോയി. സിനിമയിലും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ വേഷം എന്താണെന്ന് പറഞ്ഞു ഞാൻ അഭിനയിക്കാൻ വേണ്ടി വന്നു. തലേ ദിവസം തന്നെ ഹോട്ടലിലും എത്തി. അവിടെ വന്നപ്പോൾ പറയുന്നു വേറെ ഒരു വേഷം ആണ് എനിക്ക് എന്ന്. അത് കഥയിൽ വഴിത്തിരിവാകുന്ന കഥാപാത്രം ആണെന്നും. എന്താണ് എന്ന് ചോദിച്ചപ്പോൾ പറയുന്നു വാർത്ത വായിക്കാൻ ആൾ ആണെന്നു. പറ്റത്തില്ല എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് രാത്രിക്ക് രാത്രി ഇറങ്ങി. ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞാണ് ഇറങ്ങിയത് എന്നും എന്നാൽ അഭിനയത്തിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് വീണ്ടും അവിടെ തന്നെ വന്നത് എന്നും വരദ പറഞ്ഞു.

Devika Rahul