Film News

ഇത് അയാളുടെ കാലമല്ലേ..! കുറ്റി മുടിയും താടിയും കറുത്ത കൂളിംഗ് ഗ്ലാസും അണിഞ്ഞ് സുരേഷേട്ടൻ, ഇത് വരാഹം ലുക്ക്

ആരാധകരുടെ ആവേശം കൂട്ടി വരാഹം ഫസ്റ്റ് ലുക്ക്. സനൽ വി. ദേവൻ സംവിധാനം ചെയ്ത ചിത്രത്തിലെ സുരേഷ് ഗോപിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറ്റി മുടിയും താടിയും കറുത്ത കൂളിംഗ് ഗ്ലാസുമാണ് സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്നത്. പാതിമുഖം ദൃശ്യമാകുന്ന തരത്തിലാണ് പോസ്റ്റർ.

താരത്തിന്റെ 257-ആം ചിത്രമാണ് വരാഹം.ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ദിലീപ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വരാഹത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ സുരേഷ് ഗോപിയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിത്തു കെ. ജയൻ, മനു സി. കുമാർ എന്നിവർ ചേർന്നാണ് വരാഹത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മാവെറിക് മൂവീസിന്റെയും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് വരാഹം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ-മൻസൂർ മുത്തൂട്ടി, സംഗീതം-രാഹുൽ രാജ്, സംഘട്ടനം-തവസി രാജ്, മേക്കപ്പ്- റോണക്സ് സേവിയർ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago