വളര്‍ത്തി വലുതാക്കിയവനെ ചവിട്ടിമെതിച്ച് പോകുമ്പോള്‍..! – ഹരീഷ് പേരടി

വരാല്‍ എന്ന സിനിമയിലെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ നടന്‍ പങ്കുവെച്ചിരിക്കുന്നത്. ജോസഫ് വടക്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരീഷ് പേരടി ഈ സിനിമയില്‍ എത്തുന്നത്. വളര്‍ത്തി വലുതാക്കിയവനെ ചവിട്ടിമെതിച്ചുള്ള ഇവന്‍മാരുടെ മുന്നോട്ടുള്ള

കുതിപ്പ് കാണുമ്പോള്‍ ഉള്ളില്‍ ചിരിയാണ് വരുന്നത്…oct – 14ന് റിസള്‍ട്ട് വരുമ്പോള്‍ കാണാം…വടക്കന്‍..എത്ര കളി കണ്ടതാ …വരാല്‍ …എന്ന് കുറിച്ചാണ് ഹരീഷ് പേരടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അനൂപ് മേനോന്‍, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘വരാല്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണന്‍ ആണ് ചിത്രം സംവിധാനംചെയ്യുന്നത്. ടൈം ആഡ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമ എത്തുന്നത്.

ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി ചന്ദ്രന്‍. അയൂബ് ഖാന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. പി.ആര്‍.ഒ. പി. ശിവപ്രസാദ്. സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് നിരവധിപ്പേരാണ് എത്തുന്നത്. സിനിമ ഒക്ടോബര്‍ 14ന് റീലിസ് ചെയ്യുമെന്ന വിവരമാണ്

ഇപ്പോള്‍ അനൂപ് മേനോനും പങ്കുവെയ്ക്കുന്നത്. ഇത്ു സംബന്ധിച്ച ഒരു ടീസര്‍ വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് അടിയിലായി നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്.

B4blaze News Desk

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

60 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

1 hour ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago