വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

Follow Us :

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാ​ഹനിശ്ചയം കഴിഞ്ഞത്. വരലക്ഷ്മിയുടെ ആദ്യ വിവാഹമാണെങ്കിലും വരൻ നിക്കോളായ് വിവാഹമോചിതനാണ്. കവിത സച്‌ദേവുമായായിരുന്നു നിക്കോളായുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മകളായ കാഷ വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങിൽ സാരി ചുറ്റി സുന്ദരിയായി പങ്കെടുത്തിരുന്നു. ഇരുവരും തമ്മിൽ അടുത്ത സൗ​ഹൃദമാണുള്ളത്. ക്യൂട്ടി പൈ എന്നാണ് വരലക്ഷ്മി നിക്കോളായിയുടെ മകളെ വിശേഷിപ്പിക്കാറുള്ളത്. 16 വയസുകാരിയായ കാഷ സമ്മാനങ്ങൾ വാരിക്കൂട്ടിയ പവർലിഫ്റ്റിങ് ചാമ്പ്യനാണ്. മുംബൈയിൽ ഒരു ആർട്ട് ​ഗാലറി നടത്തുകയാണ് നിക്കോളായ്. വരലക്ഷ്മിയും നിക്കോളായും ജൂലൈ രണ്ടിന് വിവാഹിതരാകാൻ ഒരുങ്ങുകയാണ്. വിവാഹം തായ്‌ലൻഡിൽ വെച്ചാണ് നടക്കുകയെന്നാണ് റിപ്പോർറ്റുകൾ. ഇതിന് ശേഷം ചെന്നൈയിൽ വിവാഹ സൽക്കാരവും നടക്കും. വരലക്ഷ്മിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഭാവി ഭർത്താവ് നിക്കോളായ് വരലക്ഷ്മിയേക്കാൾ സമ്പന്നനാണ്. നിക്കോളായിയുടെ മാത്രം ആസ്തി 85 കോടിയോളം വരുമെന്നാണ് റിപ്പോർട്ട്.

xvaralaxmi-sarathkumar_i

വരലക്ഷ്മിയുടെ പിതാവായ നടൻ ശരത്കുമാറും പുനർവിവാഹം ചെയ്തയാളാണ്. വരലക്ഷ്മിയുടെ അമ്മ ഛായയുമായുള്ള ബന്ധത്തിനുശേഷം ശരത്കുമാർ വിവാഹം ചെയ്തത് നടി രാധികയെയാണ്. ഇവർക്ക് ഒരു മകനുമുണ്ട്. ശരത്കുമാറിന്റെ പത്നി രാധികയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് വരലക്ഷ്മി. വരലക്ഷ്മി വിവാഹം ക്ഷണിക്കാൻ പോയപ്പോൾ പോലും കൂടെ ചെന്നത് രാധികയാണ്. അതേസമയം അടുത്തിടെ നടന്ന വരലക്ഷ്മിയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളുമെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരലക്ഷ്മിയുടെ രണ്ടാനമ്മയും നടിയുമായ രാധിക ശരത്കുമാറായിരുന്നു വരലക്ഷ്മിയുടെ വിവാഹ​ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കിട്ടത്. ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി ശരത്കുമാർ അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. ഇരുവർക്കും സന്തോഷം നേരുന്നു എന്നാണ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക കുറിച്ചത്. അതേസമയം അഭിനേത്രിയും നർത്തകിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാർ മലയാളികൾക്കും സുപരിചിതയാണ്. വളരെ വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന നടനാണ് ശരത്കുമാർ.

varalaxmi sarathkumar new post
varalaxmi sarathkumar new post

താരത്തിന് ഏറ്റവും താൽപര്യവും അഭിനയം തന്നെ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ തന്റെ പെൺമക്കൾ അഭിനയത്തിലേക്ക് വരുന്നതിനോട് ശരത്കുമാറിന് എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ അവസരങ്ങൾ ഏറെ വന്നിട്ടും മ​കൾ വരലക്ഷ്മിയെ സിനിമാ അഭിനയത്തിലേക്ക് വിടാൻ താരം തയ്യാറായിരുന്നില്ല. ഇതുമൂലം ബോയ്‌സ്, കാതൽ തുടങ്ങിയ വലിയ സിനിമ അവസരങ്ങൾ വരലക്ഷ്മിക്ക് നഷ്ടമായിട്ടുണ്ട്. തമിഴിൽ വലിയ രീതിയിൽ ഹിറ്റായ സിനിമകളാണ് കാതലും ബോയ്സും. തുടക്കത്തിൽ എതിർത്തുവെങ്കിലും പിന്നീട് ശരത്കുമാർ സമ്മതം മൂളി. അങ്ങനെയാണ് വരലക്ഷ്മി സിമ്പുവിൻ്റെ പോടാ പൊടി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും വരലക്ഷ്മിയുടെ പ്രകടനത്തിന് പ്രശംസ ലഭിച്ചു. പോടാ പോടിക്കുശേഷം അഭിനയം തുടരാൻ തന്നെ താരപുത്രി തീരുമാനിച്ചു. അതുകൊണ്ട് തന്നെ നിരവധി അവസരങ്ങളും ലഭിച്ചു. നായികയായി മാത്രമല്ല വില്ലത്തി വേഷങ്ങളിലും സ്വഭാവ നടി വേഷങ്ങളിലും വരലക്ഷ്മി മികച്ച പ്രകടനം കാഴ്ചവെച്ചു. മാരി 2, വിക്രം വേദ, സർക്കാർ, സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളിലെ വരലക്ഷിയുടെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. പിന്നീട് ശരീരഭാരം കുറച്ചതോടെ തെലുങ്കിലും വരലക്ഷ്മിക്ക് അവസരങ്ങൾ കിട്ടി തുടങ്ങി. തെലുങ്കിൽ വരലക്ഷ്മി ചെയ്തത് ഏറെയും വില്ലത്തി വേഷങ്ങളാണ്. കസബയെന്ന മമ്മൂട്ടി ചിത്രത്തിൽ നെ​ഗറ്റീവ് റോളിൽ എത്തിയശേഷമാണ് വരലക്ഷ്മിക്ക് മലയാളത്തിൽ ആരാധകരുണ്ടായത്.